ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ കൈലാക് എന്ന കുഞ്ഞൻ കോംപാക്‌ട് എസ്‌യുവിയുമായി വിപണി പിടിക്കാൻ എത്തിയിരിക്കുകയാണ് സ്കോഡ. മാരുതി ബ്രെസയേക്കാളും ടാറ്റ നെക്സോണിനേക്കാളും കുറഞ്ഞ വിലയിലാണ് സ്കോഡ കൈലാക് നിരത്തിലെത്തിച്ചിരിക്കുന്നത്.
സ്കോഡയുടെ കുഷാഖും (Kushaq) സ്ലാവിയയും (Slavia) ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്‌ടിച്ചവരാണ്. പുതിയ സ്പോർട് യൂട്ടിലിറ്റി വാഹനമായ കൈലാക്ക് എത്തിയതോടെ ഇനി കുഷാക്കും സ്ലാവിയയും ഉൾപ്പെടുന്ന ഇന്ത്യ 2.0 പ്രോജക്‌ട് മോഡൽ ലൈനപ്പിനായി പുതിയ പദ്ധതി ഒരുക്കുകയാണ് സ്കോഡ. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നത്.
Also Read: പുതിയ ലുക്ക്, കൂടുതൽ മൈലേജ്; കർവിന്റെ വിൽപന കൂട്ടാൻ കച്ചകെട്ടി ടാറ്റ
നിലവിലുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷന് പകരമായിട്ടാണോ അതോ ഓപ്ഷണലായി 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാ വരുമോ എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇതേ ഗിയർബോക്‌സ് 2026-ൽ ഫോക്‌സ്‌വാഗൺ ടൈഗൂൺ എസ്‌യുവിയിലേക്കും വെർട്ടിസ് സെഡാനിലേക്കും വരെ എത്തും.
ആക്സിലറേഷനും ഡിസെലറേഷനും ചെയ്യുന്ന സമയത്ത് കുറച്ച് ഇന്ധനം മാത്രമേ പാഴാക്കുകയുള്ളൂ എന്നതാണ് പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ പ്രത്യേകത. ഇത് മികച്ച ഇന്ധനക്ഷമത നൽകുകയും മലിനീകരണം കുറക്കുകയും ചെയ്യുന്നു. 2027 മുതൽ 2032 വരെ നടപ്പിലാക്കാൻ സാധ്യതയുള്ള കോർപ്പറേറ്റ് അവറേജ് ഫ്യുവൽ ഇക്കോണമി III (CAFE 3) മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ് പുതിയ ഗിയർബോക്സ്.
അടുത്ത വർഷം കുഷാഖിന്റെയും സ്ലാവിയയുടെയുെം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറങ്ങും. ഇതിനൊപ്പമാകും പുതിയ ഗിയർബോക്‌സും സ്കോഡ അവതരിപ്പിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here