‘സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വമുണ്ട്’: ലീഗ് നേതാക്കള്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ്

സമസ്ത നേതൃത്വത്തെ വിമർശിച്ച ലീഗ് നേതാക്കൾക്കെതിരെ പ്രസ്താവനയുമായി എസ്കെഎസ്എസ്എഫ്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സെക്രട്ടറിയേറ്റ് യോഗമാണ് പ്രസ്താവന പുറത്തിറക്കിയത്. സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വം ഉണ്ടെന്നും സ്വന്തം ചെയ്തികള്‍ മറച്ച് വെക്കാന്‍ ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്ന് യോഗം ആവശ്യപ്പെട്ടു .

സമസ്തയുടെ മുഖ്യശത്രുക്കളായ മുജാഹിദ് വഹാബി ജമാഅത്ത് ഇസ്ലാമി സഖ്യങ്ങൾ ലീഗിൽ മേൽക്കോയ്മ നേടുകയാണെന്നും അതുവഴി സുന്നി ആദർശത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നുമുളള സമസ്ത നേതാക്കളുടെ വിമർശനമാണ് സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ് പ്രസ്താവനയിലൂടെ വീണ്ടും ഉയർത്തുന്നത്. ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ കെഎം ഷാജിയും പി എം എ സലാമുമടക്കം ചില ലീഗ് നേതാക്കൾ സമസ്ത നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർത്തിയതാണ് നിലവിലെ വിമർശനത്തിന്റെ കാരണം.
 പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സെക്രട്ടറിയേറ്റ് യോഗമാണ് പ്രസ്താവന പുറത്തിറക്കിയത്. സമസ്തയുടെ ആശയപരവും സംഘടനാ, സ്ഥാപന സംബന്ധിയായ കാര്യങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ആരും മേസ്തിരി ചമയാന്‍ വരേണ്ടതില്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.സ്വന്തം ചെയ്തികള്‍ മറച്ച് വെക്കാന്‍ ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്ന് യോഗം ആവശ്യപ്പെട്ടു. ലീഗ് യോഗങ്ങളിൽ സമസ്ത ആശയങ്ങൾക്കെതിരെ സംസാരിച്ച പിഎംഎസലാമിനെതിരെ എസ്കെഎസ്എസ്എഫും യുവജന സംഘടനയായ SYS ഉം നേരത്തെയും ലീഗ് നേതാക്കൾക്ക് കത്ത് നൽകിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News