വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; പ്രദേശവാസിയുടേതെന്ന് സംശയം

പറമ്പില്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്ന്മണിയോടെയാണ് വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം ഇടത്തോടിന്റെ കരയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

ALSO READ: ”ജീവന്‍ തോമസ് ഒരു സാധാരണ മാധ്യമ പ്രവര്‍ത്തകനല്ല” ! ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ട്രെയിലര്‍ പുറത്ത്

തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൂന്നുമാസം മുമ്പ് കാണാതായ പ്രദേശവാസിയായ കൃഷ്ണന്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ ആണോ ഇതെന്ന് പരിസരവാസികള്‍ സംശയിക്കുന്നു. ശരീരാവശിഷ്ടങ്ങള്‍ക്ക് രണ്ടുമാസത്തിലേറെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News