ഫാം ഹൗസില്‍ നിന്നു മനുഷ്യ തലയോട്ടികളുടെ വന്‍ ശേഖരം കണ്ടെത്തിയ സംഭവത്തില്‍ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിനു സമീപം രാമനഗരയിലാണ് സംഭവം. 32 തലയോട്ടികളാണു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ ഫോറന്‍സിക് പരിശോധനയടക്കമുള്ള ശാസ്ത്രീയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടേതാണ് മൃതദേഹാവശിഷ്ടങ്ങളെന്നു കണ്ടെത്താനാണു ശാസ്ത്രീയ പരിശോധനകള്‍ ആരംഭിച്ചത്.
ചാക്കുകള്‍ നിറയെ തലയോട്ടികളും മനുഷ്യ അസ്ഥികളും, മനുഷ്യാസ്ഥികള്‍ ഉപയോഗിച്ചു നിര്‍മിച്ച കസേര തുടങ്ങിയവയും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. സമീപത്തെ ശ്മശാനത്തിലൊരാള്‍ അര്‍ധരാത്രികളില്‍ പൂജ നടത്തുന്നുവെന്ന പരിസരവാസികളുടെ പരാതിയിലാണ് പൊലീസ് ഫാം ഹൗസില്‍ റെയ്ഡ് നടത്തിയത്. ഉടമ ജൊഗരദൊഡ്ഡി സ്വദേശി ബല്‍റാമെന്നയാളുടേതാണു ഫാം. ഫാമില്‍ ശക്തിപീഠമെന്ന പേരില്‍ ആശ്രമം നിര്‍മിച്ചു മന്ത്രവാദം നടത്തിവരികയാണെന്നാണ് പൊലീസിന് ഇയാൾ നൽകിയ മറുപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here