ഗാസയിൽ സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി.
യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങളും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായ നടപടികൾ എടുക്കണമെന്ന് സമിതിയംഗങ്ങൾ ആവശ്യപ്പെട്ടു. പലസ്തീൻ-ഇസ്രയേൽ പ്രശ്നത്തിൽ പരിഹാരം തേടി വിവിധ രാജ്യങ്ങളുമായുള്ള കൂടിയാലോചനക്കായി തുടരുന്ന പര്യടനത്തിന്റെ ഭാഗമായാണ് ബ്രിട്ടൻ സന്ദർശനം.
ALSO READ: പ്രാദേശിക സര്‍ക്കാരിനോടുള്ള മികച്ച സമീപനം വികസനത്തിന് വഴിവെക്കുന്നു: മുഖ്യമന്ത്രി
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാെൻറ നേതൃത്വത്തിലുള്ള അറബ്, ഇസ്ലാമിക് മന്ത്രിതല സമിതി ബ്രിട്ടനിലെത്തിയ സംഘം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.താൽക്കാലിക വെടിനിർത്തലിനായി ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ യോഗം സ്വാഗതം ചെയ്തു.
പലസ്തീൻ വിഷയത്തിൽ അടിയന്തര വെടിനിർത്തലിൽ എത്തിച്ചേരാനും പ്രസക്തമായ എല്ലാ അന്താരാഷ്ട്ര പ്രമേയങ്ങളും നടപ്പാക്കാനും മന്ത്രിതല സമിതി അംഗങ്ങൾ ബ്രിട്ടനോട് ആവശ്യപ്പെട്ടു.എല്ലാ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെയും മുൻഗണന വിഷയമാണ് ഇതെന്നും അവർ പറഞ്ഞു. സമാധാനപ്രക്രിയ പുനരുജ്ജീവിപ്പിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് യോഗം ചർച്ച ചെയ്തു.
ALSO READ: സഭാ നേതൃത്വത്തെ വിമർശിച്ചു; വൈദികന് വിലക്ക് ഏർപ്പെടുത്തി താമരശ്ശേരി ബിഷപ്പ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here