മഹാവീരജയന്തി ദിവസം അറവുശാലകൾ പൂട്ടണം: ജില്ലാ കളക്ടര്‍മാര്‍ക്ക്‌ കേന്ദ്രത്തിന്റെ കത്ത്

മഹാവീരജയന്തി ദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ നിർദേശം. എന്നാൽ ഇത് സംസ്ഥാനത്ത് നടപ്പാക്കണമോയെന്നതിൽ തീരുമാനമായില്ല. അറവുശാലകൾ പൂട്ടിയിടണമെന്നു ജില്ലാ കളക്ടർമാർക്കാണ് കത്ത് ലഭിച്ചത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഈ ആവശ്യത്തോട് സർക്കാർ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല.

മഹാവീരജയന്തി സംസ്ഥാനത്ത് വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ലാത്തതിനാൽ ഇത്തരമൊരു അടച്ചിടലിന്റെ ആവശ്യമുണ്ടോയെന്നു കളക്ടർമാർ ചോദിക്കുന്നു. ആരാധനാലയങ്ങളിൽ പ്രാദേശികമായ ആഘോഷങ്ങൾ നടക്കുമ്പോൾ സമീപത്തെ അറവുശാലകൾ ഉടമകൾ അടച്ചിടാറുണ്ട്. അത് ആരുടെയങ്കിലും ആവശ്യപ്രകാരമല്ല, സ്വമേധയാ ആണ്. ഏതെങ്കിലും സമുദായത്തിന്റെ പൊതു ആഘോഷത്തിനോ ദിനാചരണത്തിനോ മദ്യശാലകൾക്ക് അവധി നൽകാറുണ്ടെങ്കിലും ഇറച്ചിക്കച്ചവടത്തിന് വിലക്ക് ഉണ്ടായിട്ടില്ല. അറവുശാലകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമബോർഡിന്റെ കത്ത് കിട്ടിയതായി കളക്ടർമാർ സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News