ഉറക്കത്തിന് തടസ്സമാകും; കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

ഉറക്കത്തിന് പ്രഥമ പരിഗണന നല്‍കേണ്ടത് വളരെ ആവശ്യമാണ്. ഉറക്കത്തെ ബാധിയ്ക്കുന്നതിനാല്‍ തന്നെ കിടക്കാന്‍ പോകും മുന്‍പ് കഴിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധ വേണം. ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

* ഡാര്‍ക്ക് ചോക്ലേറ്റ് – ഇതിലടങ്ങിയ അമിനോ ആസിഡുകളും കഫീനും രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കാന്‍ കാരണമാകും. ഉറക്കമില്ലാത്തതിനാല്‍ അടുത്ത ദിവസം വിരസമാകും. ഡാര്‍ക്ക് ചോക്ലേറ്റ് വൈകുന്നേരങ്ങളില്‍ കഴിക്കുന്നതാണ് നല്ലത്.

* എരിവുള്ള ഭക്ഷണങ്ങള്‍ – ഇവ നെഞ്ചെരിച്ചില്‍ ആസിഡ് റിഫ്ലക്സ് ഇവയ്ക്ക് കാരണമാകും. ഇത് മൂലം ഉറങ്ങാന്‍ പ്രയാസമാകും.

* കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ – കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമായിരിക്കും. ഇത് രാത്രിയില്‍ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും.

ALSO READ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പി എ ആയി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

* പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം – പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം ദഹിക്കാന്‍ പ്രയാസം ആകും. രാത്രിയില്‍ ഇത് അസ്വസ്ഥത ഉണ്ടാക്കും. പകരം ഒരു പിടി നട്സോ ലീന്‍ പ്രോട്ടീനോ കഴിക്കാം.

* കഫീന്‍ – കഫീന്‍ മണിക്കൂറുകളോളം ശരീരത്തില്‍ നില്‍ക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.

* കൂടുതല്‍ ഭക്ഷണം – ഉറങ്ങാന്‍ കിടക്കും മുന്‍പ് ഹെവി ആയ ഭക്ഷണം കഴിക്കരുത്. വയറു നിറയെ കഴിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കും.

* മദ്യം – മദ്യം കഴിച്ചാല്‍ തുടക്കത്തില്‍ ഉറക്കം വരാം. എന്നാല്‍ ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. മദ്യത്തിനു പകരം ഹെര്‍ബല്‍ ചായ കുടിക്കാം.

* കാര്‍ബണേറ്റഡ് പാനീയങ്ങള്‍ – കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ദഹനക്കേടുണ്ടാക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.

* കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ -കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമായിരിക്കും. ഇത് രാത്രിയില്‍ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും.

* മധുരം – മധുരമുള്ള ലഘുഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ഊര്‍ജനിലയില്‍ മാറ്റം വരുത്തുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും.

* പ്രോസസ് ചെയ്ത ഭക്ഷണം- ജങ്ക് ഫുഡുകളിലും പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലും പ്രിസര്‍വേറ്റീവുകളിലും ഫുഡ് അഡിറ്റീവുകളും അനാരോഗ്യകരമായ കൊഴുപ്പുകളും ഉണ്ടാകും. ഇത് ദഹനക്കേട് ഉണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും.

ALSO READ:മുംബൈ വിമാനത്താവളത്തില്‍ 20 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News