പൊതു സ്ഥലത്ത് മൂത്രം ഒഴിക്കരുതെന്ന് പറഞ്ഞു; പിന്നാലെ യുവാവിന് മർദ്ദനം; സംഭവം ദില്ലിയിൽ; വീഡിയോ

ദില്ലിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന് യുവാവിന് മര്‍ദനം. ദില്ലി മോഡല്‍ ടൗണിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയായ ആര്യന്‍ എന്ന യുവാവ് കടയുടെ അരികില്‍ റോഡില്‍ മൂത്രമൊഴിക്കുന്നത് വിലക്കിയതിനാണ് യുവാവിനെ മർദിച്ചത്. റോഡരികിലെ ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന രാംഫാലിനെ വിളിച്ചുണര്‍ത്തി വടി കൊണ്ട് മര്‍ദിക്കുകയായിരുന്നു.

Also read:പാകിസ്ഥാനിലെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ ‘ക്ഷണിച്ച്’ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി നേതാവ്

സംഭവ സ്ഥലത്ത് പ്രതി മര്‍ദിച്ച് തിരിച്ചു വരുന്നതുവരെ മറ്റ് രണ്ട് പേര്‍ ബൈക്കില്‍ കാത്ത് തിന്നതായി പ്രദേശ വാസികൾ പറഞ്ഞു. തുടര്‍ന്ന് ഈ ബൈക്കില്‍ കയറിയാണ് പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. സമീപത്തെ സിസിടിവി ക്യാമറയില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയായ രാംഫാല്‍ സമീപത്തെ ഒരു വീട്ടില്‍ ജോലി ചെയ്ത് വരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News