വൈകി ഉറങ്ങുന്നത് കുട്ടികളിൽ രക്തസമ്മർദ്ദത്തിന് കാരണമാകും; പഠനം ഇങ്ങനെ…

മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിൽ ഒരു പ്രധാന ഘടകം കൃത്യമായ ഉറക്കമാണ്.
വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ. 12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരിൽ ഒരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ALSO READ: 18-ാം ലോക്സഭാ ആദ്യ സമ്മേളനത്തിനു ഇന്ന് തുടക്കം; പ്രോടെം സ്പീക്കറുടെ പാനലിൽ നിന്ന് ഇന്ത്യാ സഖ്യം പിന്മാറി

പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നത് നല്ല ഉറക്കവും നേരത്തെ ഉറങ്ങുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ്. നാല് മുതല്‍ 22 വരെ പ്രായമായ 539 കുട്ടികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പഠനം. കുട്ടികളും കൗമാരക്കാരും ഒരു രാത്രി ശരാശരി ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമം, അമിത ശരീര ഭാരം, സമ്മര്‍ദ്ദം ഇതൊക്കെയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു.

ALSO READ: വയനാട് കേണിച്ചിറയിൽ കൂട്ടിലായ കടുവക്ക്‌ ആരോഗ്യ പ്രശ്നങ്ങൾ; മുത്തങ്ങയിലേക്ക്‌ മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News