ഏത് നേരവും ഉറക്കമാണെന്ന കുറ്റംപറച്ചിൽ കേട്ട് മടുത്തോ..? എന്നാൽ ഇനി പറയാം അത് നിങ്ങളുടെ കുറ്റമല്ലെന്ന്, കുറ്റം പൂർവികരുടേതാണ്..!

വളരെ നേരത്തെ ഉറങ്ങിയിട്ടും വൈകി ഉറക്കം ഉണരുന്നവരാണോ നിങ്ങൾ. നിങ്ങളുടെ ഉറക്കം എങ്ങനെയായാലും അതിന് ഒരു പരിധിവരെ കാരണക്കാർ നിങ്ങളുടെ പൂർവികരാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഒരു പഠന റിപ്പോർട്ട്. അടുത്തിടെയുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, നേരത്തെ എഴുന്നേൽക്കുന്ന വ്യക്തികൾക്ക് നിയാണ്ടർത്തലുകളിൽ നിന്ന് പ്രത്യേക ജനിതക വ്യതിയാനങ്ങൾ പാരമ്പര്യമായി ലഭിച്ചിരിക്കാമെന്നാണ്. ഇത് വൈകുന്നേരത്തെക്കാൾ പ്രഭാത പ്രവർത്തനങ്ങളോടുള്ള അവരുടെ മുൻഗണനയെ സ്വാധീനിക്കുന്നു.

Also Read: പൃഥ്വിരാജിന് ഇത്ര ആസ്തിയോ? അമ്പരന്ന് ആരാധകർ

മനുഷ്യന്‍റെ ശരീര ഘടികാരത്തിന്‍റെ സങ്കീർണ്ണത ഉണ്ടായിരുന്നിട്ടും, സാമൂഹിക മാനദണ്ഡങ്ങൾ, സംസ്കാരം, ജനിതകശാസ്ത്രം എന്നിവയാൽ രൂപപ്പെട്ട നിയാണ്ടർത്തലുകൾ പകൽ വെളിച്ചത്തിലെ കാലാനുസൃതമായ മാറ്റങ്ങളുമായി നന്നായി പൊരുത്തപ്പെട്ടു. ഭൂമധ്യ രേഖയോട് അടുത്ത് ആഫ്രിക്കയിൽ പരിണമിച്ച ആദ്യകാല ഹോമോ സാപിയൻസിൽ നിന്ന് വ്യത്യസ്തമാണ് ഇത്.

Also Read: കൈകളുയർത്തി അച്ഛനെ അനുകരിച്ച് ഷാരൂഖിന്റെ മകൻ അബ്രാം; താരത്തിന്റെ കുടുംബത്തെ ഏറ്റെടുത്ത് ആരാധകർ

ജീനോം ബയോളജി ആൻഡ് എവല്യൂഷനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ ഉറങ്ങാനുള്ള നിങ്ങളുടെ കഴിവ് നിയാണ്ടർത്തലുകളിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടുവന്നതാകാം എന്നാണ് അദ്ദേഹം പറയുന്നത്. ആധുനിക മനുഷ്യരിൽ നിയാണ്ടർത്തൽ ജനിതക വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ, ഗവേഷകർ യുകെ ബയോബാങ്കും, ജനിതകവും ആരോഗ്യപരവുമായ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ ഡാറ്റാബേസും വിശകലനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News