ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

ഇന്ന് സ്വര്‍ണവില നേരിയതോതില്‍ കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് സ്വര്‍ണവില 5470 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 43760 രൂപയാണ്. ചൊവ്വാഴ്ചയും ഇന്നലെയും പത്ത് രൂപ വീതം സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി ഒരു ഗ്രാം സ്വര്‍ണത്തിന് വില 5495 രൂപയിലെത്തിയിരുന്നു. ഈ വിലയിലാണ് വീണ്ടും ഇടിവ് സംഭവിച്ചത്.

Also Read: കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയും: ഇ പി ജയരാജൻ

അഞ്ചുവര്‍ഷത്തിനിടെ സ്വര്‍ണ്ണം പവന് 22760 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 2017 ഓഗസ്റ്റ് എട്ടാം തീയതി 2660 രൂപ ഗ്രാമിനും 21280 രൂപ പവനമായിരുന്നു വില. 107 ശതമാനത്തോളം വിലവര്‍ധനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News