സ്വര്‍ണ വിലയില്‍ നേരിയ കുറവ്; ഇന്നത്തെ വില

Gold

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5750 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അതേസമയം വെള്ളി ഗ്രാമിന് 77 രൂപയാണ്.

ALSO READ:താപനില ഉയരാന്‍ സാധ്യത; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. ഒറ്റ ദിവസം കൊണ്ട് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,080 രൂപയായിരുന്നു.

ALSO READ:സംസ്ഥാന പട്ടയമേള ഇന്ന് തൃശ്ശൂരിൽ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News