ഇറാനില്‍ ഭൂചലനം; യുഎഇയിലും നേരിയ തോതിൽ പ്രകമ്പനം

ഇന്ന് യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഇറാനില്‍ രാവിലെ 8.55നും 9.10നും ഉണ്ടായ ഭൂകമ്പത്തിന്റെ ഭാഗമായിട്ടാണ് യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാജ്യത്ത് ഭൂചലനം കൊണ്ട് പ്രത്യാഘാതങ്ങളുണ്ടായിട്ടില്ല.

also read : ഒരു ലാവണ്ടർ ചായ കുടിച്ചാലോ? മാനസിക പിരിമുറുക്കവും തലവേദനയും അകറ്റണമെങ്കിൽ ഒന്ന് പരീക്ഷിക്കൂ

ഇറാനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് യുഎഇ സമയം 12.22 മണിക്കാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇന്ന് തന്നെ ഇത് മൂന്നാം തവണയാണ് ഇറാനില്‍ ഭൂചലനമുണ്ടാകുന്നത്. രാവിലെ 9. 10നും 8.55നും റിക്ടര്‍ സ്‌കെയിലില്‍ യഥാക്രമം 6.0, 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഇറാനില്‍ ഉണ്ടായത്. അനുഭവപ്പെട്ടിരുന്നു. വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.

also read: “പട്ടികവർഗ കുട്ടിയെ ദത്തെടുത്തെന്ന് പറഞ്ഞ് ആരും വരേണ്ട”: കെ രാധാകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News