ഒരു പവനിൽ 80 രൂപയുടെ വർധന; സ്വർണ വില ഉയർന്നു

കേരളത്തിലെ സ്വർണ വിപണിയിൽ  സ്വർണത്തിന്റെ വിലയിൽ ഇന്ന് നേരിയ വർധന. ഒരു പവനിൽ 80 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 5,430 രൂപയുമാകുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 43,360 രൂപയായിരുന്നു. അഞ്ച് ദിവസത്തോളം ഓഗസ്റ്റ് മാസത്തിലെ താഴ്ന്ന നിലവാരമായ 43,280 രൂപയിൽ തുടർന്നതിന് ശേഷമാണ് സ്വർണ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഉയർന്നത്. അതേസമയം ഓഗസ്റ്റ് 1ന് രേഖപ്പെടുത്തിയ 44,320 രൂപയാണ് ഒരു പവൻ സ്വർണത്തിൽ ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

also read :ഡീസൽ ടാങ്കർ ലോറി മറിഞ്ഞ് 19,400 ലിറ്റർ ഡീസൽ ചോർന്നു; മൂന്നാം ദിവസം സമീപത്തെ കിണറിൽ വൻ തീപ്പിടിത്തം

ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വർദ്ധിച്ചത്. രാജ്യാന്തര വിപണിയിൽ ബുധനാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോൾ സ്വർണ വില സ്ഥിരതയാർജിക്കുന്നു. 24 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഔൺസിന് 1,900 ഡോളർ നിലവാരത്തിന് സമീപമാണ് സ്വർണത്തിലെ വ്യാപാരം പുരോഗമിക്കുന്നത്. യുസ് ഡോളർ, ട്രഷറി ബോണ്ട് യീൽ‍ഡിലും നേരിയ തിരുത്തൽ നേരിട്ടതാണ് സ്വർണവില സ്ഥിരതയാർജിക്കാൻ സഹായിച്ചത്.

also read :ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല; ട്വീറ്റുമായി ഒലോങ്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News