ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റിന് വേഗവും ബൗണ്‍സും കുറഞ്ഞ പിച്ചാണ് പുണെയിൽ തയ്യാറാകുന്നതെന്ന് റിപ്പോർട്ട്. ബെംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിൽ എട്ടു വിക്കറ്റിന്റെ ജയമാണ് കിവികൾ സ്വന്തമാക്കിയത്. മഴപെയ്ത ശേഷമുള്ള പിച്ചിൽ ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് തിരിച്ചടിയായത്.
ബെംഗളൂരു ടെസ്റ്റ് വിജയത്തോടെ 36 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യൻ മണ്ണിൽ ന്യൂസീലന്‍ഡിന് ടെസ്റ്റ് വിജയം നേടാൻ സാധിച്ചു. കിവി പേസര്‍മാരായ മാറ്റ് ഹെന്റിയും വില്യം ഒറുര്‍ക്കും ഇന്ത്യൻ ബാറ്റിങ് നിരയെ വെള്ളം കുടുപ്പിച്ചിരുന്നു. ഇത് തടയാനാണ് പേസും ബൗൺസും കുറഞ്ഞ പിച്ച് രണ്ടാം ടെസ്റ്റിന് തയ്യാറാക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യക്ക് ഇനിയുള്ള രണ്ട് ടെസ്റ്റുകളും നിർണായകമാണ്. കറുത്ത മണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന പുണെയിലെ പിച്ച് ബൗൺസിനെ സഹായിക്കില്ല. കളി തുടങ്ങുന്ന ആദ്യ മണിക്കൂറിൽ സീം മൂവ്‌മെന്റ് കാര്യമായി ഉണ്ടാകുകയില്ല എന്നാൽ വരണ്ട പ്രതലമായതിനാൽ പിച്ച് വേഗം റിവേഴ്‌സ് സ്വിങ്ങിനെ സഹായിക്കും ഇത് പേസർമാർക്ക് ഗുണം ചെയ്യും. അതിനാൽ പുണെയിലെ ടോസും നിർണായകമാണ്.
Also Read: ഡബിളടിച്ച് റക്കോർഡ്; രഞ്ജിയിൽ റൺ വേട്ട തുടർന്ന് പൂജാര
സ്പിന്‍ കെണിയില്‍ കിവീസിനെ തളക്കാനാണ് ഇത്തവണ ഇന്ത്യ ഒരുങ്ങുന്നത്. ബാറ്ററായ ഒരു ഫിംഗര്‍ സ്പിന്നറെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ളതിനാൽ വാഷിങ്ടണ്‍ സുന്ദറിന് ഇടം ലഭിച്ചേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here