സ്പൈനൽ മസ്‌ക്യുലര്‍ അട്രോഫി ബാധിച്ച സിയ മെഹ്റിൻ മുഖ്യമന്ത്രിയെ കാണാനെത്തി. തന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തിത്തന്ന സർക്കാരിനോടുള്ള നന്ദിയും സിയ അറിയിച്ചു. എസ്‌എംഎ രോഗികളുടെ പ്രതിനിധിയായാണ് ബാലുശ്ശേരിക്കാരിയായ സിയ പ്രഭാത യോഗത്തിലെത്തിയത്.
സ്വന്തം കാലുകള്‍ കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാത്ത 15 വയസ്സുകാരി സിയ ഉമ്മയ്ക്കൊപ്പം വീൽചെയറിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്. കഴിഞ്ഞ മെയ് 25ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സിയ മെഹ്റിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്.
ALSO READ: രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്‍റർ കേരളത്തിൽ സ്ഥാപിക്കും: മന്ത്രി പി രാജീവ്
ശസ്ത്രക്രിയ സൗജന്യമായി ചെയ്തുതന്ന സർക്കാറിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ലെന്ന് സിയ പറഞ്ഞു. നിലവിൽ എസ്എംഎ ബാധിച്ച ആറ് വയസ്സിന് താഴെയുള്ളവർക്ക് സർക്കാർ സൗജന്യ ചികിത്സ നൽകുന്നുണ്ട്. എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കു കൂടി ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കണമെന്നും ശസ്ത്രക്രിയക്കുള്ള തുക അനുവദിക്കണമെന്നും സിയ മെഹ്റിൻ മുഖ്യമന്ത്രിയോട് പറഞ്ഞു. എസ്എംഎ ടൈപ്പ് വൺ, ടു രോഗികളുടെ ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കാനുള്ള തീരുമാനം സർക്കാർ അനുഭാവപൂർവമാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here