‘പിടി വിട്ടേക്കല്ലേ’, കൊച്ചു മിടുക്കി വെള്ളത്തിലേക്ക് എടുത്തു ചാടി, ചേർത്ത് പിടിച്ച് മുത്തച്ഛൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ: വീഡിയോ

വൈറൽ വിഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ പഞ്ഞമുണ്ടാകാറില്ല. ജീവിതത്തിലെ ദുഃഖം മുതൽക്ക് സന്തോഷം സ്നേഹം തുടങ്ങി എല്ലാം സോഷ്യൽ മീഡിയകൾ വഴി പങ്കുവെക്കാറുണ്ട് ഒട്ടുമിക്ക മനുഷ്യരും. ഇപ്പോഴിതാ വെള്ളത്തിൽ നിൽക്കുന്ന മുത്തച്ഛന്റെ അടുത്തേക്ക് ചാടുന്ന ഒരു കൊച്ചു മിടുക്കിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ALSO READ: കണ്ണടച്ച് തുറക്കും മുന്നേ അവർ എത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി; നന്ദി അറിയിച്ച് അമ്മ

ആദ്യം മടിച്ചു നിൽക്കുന്ന കൊച്ചു മിടുക്കി പിന്നീട് ഓടി വന്ന് മുത്തച്ഛനെ നോക്കി വെള്ളത്തിലേക്ക് എടുത്തു ചാടുന്നതും മുത്തച്ഛൻ അവളെ ചേർത്ത് പിടിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്. നിഷ്കളങ്കമായ കുഞ്ഞിന്റെ ചിരിയും മുത്തച്ഛന്റെ കരുതലും വിഡിയോയിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. എന്തായാലൂം നെഗറ്റീവ് വാർത്തകൾക്കിടയിൽ ഈ സന്തോഷം പകരുന്ന ദൃശ്യം കണ്ടതിന്റെ സംതൃപ്തിയിലാണ് നെറ്റിസണ്സ്.

ALSO READ: കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ‘അവൾക്കറിയാം ആ കരങ്ങളിൽ ഭദ്രമായിരിക്കുമെന്ന്, ചുന്ദരി കുട്ടി, തുടങ്ങി നിരവധി കമന്റുകൾ ഈ വീഡിയോയ്ക്ക് വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News