ഇത്തിരിക്കുഞ്ഞനാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഉള്ളി. നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ചെറിയ ഉള്ളി പരിഹാമാണ്. ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ഉള്ളിയുടെ മറ്റ് ഗുണങ്ങള്‍ ചുവടെ:
Also Read : കേരളത്തിലെ വികസനം തടയിടുന്നതിന് ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് കെ സുരേന്ദ്രൻ
കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച തടയാന്‍ ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കുക
ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.
ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്‌ട്രോള്‍ വര്‍ധന ഉണ്ടാകില്ല.
ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്
ഉള്ളിയും തേനും കൂടി ചേര്‍ത്ത് കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് നല്ലതാണ്.
പച്ച ഉള്ളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഉള്ളിയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.
ഉള്ളിയിലടങ്ങിയിരിക്കുന്ന സെലീനിയം വിറ്റാമിന്‍ ഇയുടെ ഉത്പാദനം കൂട്ടുന്നു. ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിത്തും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here