ഓഹരിവിപണിയുമായി കൈകോർക്കാൻ രാജ്യത്തെ യുവാക്കൾ മുന്നോട്ടുവന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മ്യൂച്വൽ ഫണ്ടുകളിൽ കുമിഞ്ഞുകൂടുന്നു ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരാണ്. വിദേശ നിക്ഷേപകർ വിൽപന നടത്തുമ്പോൾ മുമ്പ് വിപണി ഇടിഞ്ഞുവീഴാറാണ് പതിവ്, എന്നാൽ ഇപ്പോൾ ആ സ്ഥിതി മാറി. ഇന്ത്യയിലെ യുവാക്കളുടെ ചെറുകിട നിക്ഷേപങ്ങൾ ഓഹരിവിപണിയുടെ ഗതി തന്നെ നിശ്ചയിക്കുന്ന സാഹചര്യമാണിപ്പോൾ.
എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) കാരണമാണ് ചെറുകിട നിക്ഷേപകരുടെ ഓഹരി വിപണിയുടെ ഗതി നിശ്ചയിക്കുന്നത്. 2024 ജനുവരിയിൽ മാത്രം 18,838 കോടി രൂപയാണ് എസ്.ഐ.പി ആയി ഒഴുകിയെത്തിയത്. കഴിഞ്ഞവർഷം ജനുവരിയിൽ 13,856 കോടിയായിരുന്നു. ഓരോ മാസവും ഈ തുക വർധിച്ചു വരുന്നതും കാണാൻ സാധിക്കും.
Also Read: ‘ദേശീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് മത്സരിക്കുന്നത്’: കെ എസ് ഹംസ
ഓഹരി മൂല്യത്തിൽ മാത്രമല്ല, നിക്ഷേപകരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്. 2024 ജനുവരിയിൽ 46.7 ലക്ഷം നിക്ഷേപകർ കൂടി. കഴിഞ്ഞവർഷം പ്രതിമാസം 22.3 ലക്ഷ്യമായിരുന്നു. ഇത് ഇരട്ടിയിലധികം വർധനവാണ്. യുവാക്കൾക്കിടയിലെ ഡിജിറ്റൽ സാക്ഷരതയാണ് ഈ ഉയർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്താനാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here