ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ അംഗനവാടികളും സ്മാര്‍ട്ട് ആവുന്ന അപൂര്‍വ നേട്ടവുമായി കളമശ്ശേരി. കണ്ടുശീലിച്ച അംഗനവാടികള്‍ക്ക് പകരം കുരുന്നുകള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന വിധത്തിലാണ് കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ അംഗനവാടികളും സ്മാര്‍ട്ടായിരിക്കുന്നത്. 60 അംഗനവാടികള്‍ സ്മാര്‍ട്ടാക്കാന്‍ 95.61 ലക്ഷം രൂപയുടെ പദ്ധതിയാണ് വ്യവസായ മന്ത്രി പി.രാജീവ് ആവിഷ്‌കരിച്ചത്. ബി.പി.സി.എല്‍ – കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ‘അംഗനവാടികള്‍ക്ക് ഒപ്പം’ എന്നാണ് പദ്ധതിയുടെ പേര്.
ശിശു സൗഹൃദമായ വിശാലമായ ക്ലാസ് റൂം, ആകര്‍ഷകമായ പെയിന്റിംഗും കലാരൂപങ്ങളും, അര്‍ധചന്ദ്രാകൃതിയിലുള്ള പ്രത്യേക ഇരിപ്പിടങ്ങള്‍, കുട്ടികളുടെ കണ്ണുകള്‍ക്കും കൈകള്‍ക്കും ഇണങ്ങിയ ഫര്‍ണിച്ചറുകള്‍, സുരക്ഷിതമായ ഫൈബര്‍ ഫ്‌ളോറിംഗ്, സൗണ്ട് സിസ്റ്റം, ക്‌ളാസ് മുറികള്‍ക്ക് പുറത്ത് കളിയുപകരണങ്ങള്‍, ആധുനിക സൗകര്യങ്ങളോടെ കളിക്കാനുള്ള സ്ഥലം, ക്രിയേറ്റിവ് സോണ്‍, സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടം, പ്രാഥമിക സൗകര്യത്തിനുള്ള മുറികള്‍ തുടങ്ങി നിലവിലുള്ള അങ്കണവാടികളുടെ സങ്കല്പം തന്നെ തിരുത്തിക്കുറിക്കുന്ന സവിശേഷതകളോടെയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ മുഖം മാറിയത്.
ALSO READ: സാദിഖലി തങ്ങള്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം : ഐഎന്‍എല്‍
സമഗ്ര ശിശു വികസന പരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അങ്കണവാടികളെ സമൂലം പരിഷ്‌കരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കളമശ്ശേരിയിലും പദ്ധതി നടപ്പാക്കിയത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് പദ്ധതിയുടെ കീഴില്‍ ഓരോ അങ്കണവാടിയും നിര്‍മിച്ചത്.
കളമശ്ശേരി നഗരസഭയില്‍ 12, കുന്നുകര 5, ഏലൂര്‍ – 8, ആലങ്ങാട് 11, കടുങ്ങല്ലൂര്‍ 11, കരുമാല്ലൂര്‍ 13 എന്നിങ്ങനെയാണ് സ്മാര്‍ട്ടാവുന്ന അംഗനവാടികളുടെ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചുള്ള എണ്ണം. കേരള ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അംഗനവാടികളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് ചൊവ്വാഴ്ച രാവിലെ 10 ന് ഏലൂര്‍ പാതാളത്ത് നിര്‍വ്വഹിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here