സ്മാര്‍ട്ട് സിറ്റി പദ്ധതി; രാത്രിയിലും നിര്‍മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പഴവങ്ങാടി വെസ്റ്റ് ഫോര്‍ട്ട് (പദ്മവിലാസം റോഡ്) നിര്‍മാണ പ്രവൃത്തി രാത്രിയിലും പുരോഗമിക്കുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പൊതുമരാമത്ത് കെആര്‍എഫ്ബിക്ക് കീഴില്‍ 40 റോഡുകളാണ് ഒരുമിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതില്‍ 27 റോഡുകള്‍ ഗതാഗത യോഗ്യമായി.

ALSO READ: മത്സ്യവിപണനം സുഗമമാകും; 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു

പകലും രാത്രിയുമായി അതിവേഗത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. നിര്‍മാണത്തില്‍ അനാസ്ഥ കാണിച്ചതിനെ തുടര്‍ന്ന് ആദ്യത്തെ കരാറുകാരനെ പിരിച്ചുവിട്ടു. തുടര്‍ന്ന് ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെണ്ടര്‍ വിളിച്ച് കരാര്‍ നല്‍കി.

പ്രവൃത്തികള്‍ ഒരുമിച്ച് ആരംഭിച്ചതിലൂടെ മാര്‍ച്ച് മാസം അവസാനത്തോടെ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ സാധിക്കും..

ALSO READ: നടനിൽ നിന്ന് സംവിധായകനിലേക്ക്; രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’ ആരംഭിച്ചു

അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്‍പ് പ്രധാനപ്പെട്ട 25 റോഡുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞതിലും നേരത്തെ പണിപൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കുടിവെള്ളത്തിനുവേണ്ടി 1200 റോഡ് മുറിച്ചു നല്‍കേണ്ട ആവശ്യമുണ്ട്. ഏത് റോഡ് പൊളിച്ചാലും പഴയ നിലയിലാക്കണം. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News