സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് ടീകോമുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ഇടതു സര്‍ക്കാര്‍ പൊളിച്ചെഴുതിയത് ഐ ടി മേഖലയ്ക്ക് കുതിപ്പേകാന്‍.രാജ്യത്തെ ഐ ടി മുന്നേറ്റത്തിന് മാതൃകയായ കൊച്ചി ഇന്‍ഫോപാര്‍ക്ക് തുച്ഛവിലയ്ക്ക് കൈമാറുന്നതടക്കം അപകടകരമായ വ്യവസ്ഥകളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ തിരുത്തിയത്.വസ്തുത ഇതായിരിക്കെ ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് ദുഷ്പ്രചരണങ്ങള്‍ തുടരുകയാണ് യുഡിഎഫ്.
ALSO READ: ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്ന് കര്‍ഷകര്‍
2005ലാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചത്.ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ മുന്നൂറോളം ഏക്കര്‍ ഭൂമി ദുബായ് കമ്പനിക്ക് കൈമാറാനായിരുന്നു ശ്രമം. 100ഏക്കര്‍ ഭൂമിക്ക്, ഏക്കറിന് വര്‍ഷം ഒരുരൂപയാണ് പാട്ടനിരക്ക് കണക്കാക്കിയത്. അതിന്റെ പാട്ടം സ്വതന്ത്രാവകാശമാക്കി നല്‍കാനും വ്യവസ്ഥചെയ്തിരുന്നു. ഇതിനു ചുറ്റുമുള്ള 136 ഏക്കറിന് സെന്റിന് വെറും 26,740 രൂപ നിരക്കില്‍ 26 കോടിയാണ് വില കണക്കാക്കിയത്. ഇതിനും പുറമെ രാജ്യത്തെ ഐടി മുന്നേറ്റത്തിന് മാതൃക കാണിച്ച ഇന്‍ഫോപാര്‍ക്കിന്റെ 62.27 ഏക്കര്‍ ഭൂമിയും ഒരുലക്ഷം ചതുരശ്രയടി കെട്ടിടവും വെറും 109 കോടിക്ക് കൈമാറാമെന്നും അന്ന് വ്യവസ്ഥ ചെയ്തു.
സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമായാല്‍ മറ്റ് ജില്ലകളിലൊന്നും ഐടി വ്യവസായം പാടില്ലെന്ന ഏറ്റവും അപകടകരമായ വ്യവസ്ഥയും ധാരണപത്രത്തിലുണ്ടായിരുന്നു.ഈ കരാര്‍ വ്യവസ്ഥകളെ സി പി ഐ എം അന്നേ ശക്തമായി എതിര്‍ത്തിരുന്നു.പിന്നീട് 2006 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ കരാര്‍വ്യവസ്ഥകള്‍ പൊളിച്ചെഴുതി. ഇന്‍ഫോപാര്‍ക്ക് കൈമാറേണ്ടതില്ലെന്നായിരുന്നു പ്രധാന തീരുമാനം. ഭൂമി ടീകോമിന് വില്‍ക്കേണ്ടെന്നും പകരം 236 ഏക്കര്‍ ഭൂമി പാട്ടത്തിനു നല്‍കാമെന്നും വ്യവസ്ഥ ചെയ്തു. 100 ഏക്കറില്‍ വില്‍പ്പനയ്ക്ക് ഉള്‍പ്പെടെ സ്വതന്ത്രാവകാശം നല്‍കാനുള്ള വ്യവസ്ഥ വെറും 12 ശതമാനം ഭൂമിക്ക് മാത്രമാക്കി ചുരുക്കി. മറ്റ് ജില്ലകളില്‍ ഐടി പാര്‍ക്ക് പാടില്ലെന്ന വ്യവസ്ഥയും റദ്ദാക്കി. പിന്നീട് 2011 മുതല്‍ 2016 വരെ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍ ഒരു താല്‍പ്പര്യവും കാണിച്ചില്ല.ടീകോം കമ്പനിയും കരാര്‍ വ്യവസ്ഥകള്‍ പ്രകാരം മുന്നോട്ട് പോയതുമില്ല. കൊവിഡ്പ്രതിസന്ധി കമ്പനിയെ ബാധിച്ചതായി ടീകോം വ്യക്തമാക്കിയിരുന്നു.എങ്കിലും അവരുമായി ചര്‍ച്ച ചെയ്ത് വിഴിഞ്ഞം മാതൃകയില്‍ കരാര്‍ പൊളിച്ചെഴുതാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ആലോചിച്ചുവരുന്നത്.വസ്തുത ഇതായിരിക്കെ ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് ദുഷ്പ്രചരണങ്ങള്‍ തുടരുകയാണ് യുഡിഎഫ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here