സ്മാര്‍ട്ട് സിറ്റി പ്രവൃത്തി; ജലവിതരണം മുടങ്ങും

ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപവും തൈക്കാടും സ്മാര്‍ട്ട് സിറ്റി പ്രവൃത്തിയുമായി ബന്ധപെട്ടു പൈപ്പ് ലൈന്‍ ഇന്റര്‍കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച (13/05/2024) പകല്‍ 08.00 മണി മുതല്‍ രാത്രി 11.00 മണി വരെ പാളയം, എകെജി സെന്റററിനു സമീപപ്രദേശങ്ങള്‍, ജനറല്‍ ഹോസ്പിറ്റല്‍, കുന്നുകുഴി, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ചിറകുളം , പാറ്റൂര്‍, മൂലവിളാകം, പേട്ട, ആനയറ, ചാക്ക, ഓള്‍ സെയ്ന്റ്‌സ്, വെട്ടുകാട്, ശംഖുമുഖം, ആല്‍ത്തറ, വെള്ളയമ്പലം, വഴുതക്കാട് , കോട്ടണ്‍ഹില്‍, ഇടപ്പഴിഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ALSO READ:  റിഷഭ് പന്തിനു വിലക്ക്; ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News