ഇനി ലൈസന്‍സും സ്മാര്‍ട്ട്; പുത്തന്‍ മുഖത്തില്‍ ഡ്രൈവിങ് ലൈസന്‍സ്

ലോകോത്തര നിലവാരത്തിലുള്ള പിവിസി പെറ്റ്ജി ലൈസന്‍സുകള്‍ സംസ്ഥാനത്തും. യുണീക്ക് സീരിയല്‍ നമ്പര്‍, ക്യുആര്‍ കോഡ് എന്നിവ അടങ്ങിയതാണ് പുതിയ ലൈസന്‍സ് കാര്‍ഡ്. വിദേശത്തുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖയായും കാര്‍ഡ് ഉപയോഗിക്കാം

എട്ട് സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയ ലോകോത്തര നിലവാരത്തിലുള്ള പിവിസി പെറ്റ്ജി ലൈസന്‍സുകളാണ് ഇനി മുതല്‍ സംസ്ഥാനത്ത് നല്‍കുക. വ്യാജമായി നിര്‍മ്മിക്കാന്‍ കഴിയാത്തവിധം യുണീക്ക് സീരിയല്‍ നമ്പര്‍, ക്യുആര്‍ കോഡ് എന്നിവ അടങ്ങിയതാണ് കാര്‍ഡുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവിന് കാര്‍ഡ് നല്‍കി പിവിസി പെറ്റ്ജി കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ആര്‍സി ബുക്കും സമാനമായ രീതിയില്‍ പിവിസി പെറ്റ്ജി കാര്‍ഡിലേക്ക് ഒരു മാസത്തിനുള്ളില്‍ മാറും. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ നിലവിലെ ലാമിനേറ്റഡ് ലൈസന്‍സ് കാര്‍ഡും ആര്‍സി ബുക്കും പിവിസിയിലേക്ക് മാറാം. ഈ വര്‍ഷം 200 രൂപയും പോസ്റ്റല്‍ ചാര്‍ജും മാത്രമാണ് ഇതിനായി ഈടാക്കുക. അടുത്ത വര്‍ഷം മുതല്‍ 1200 രൂപയിലധികം ഈടാക്കും.

വിദേശ രാജ്യങ്ങളില്‍ ലൈസന്‍സ് സംബന്ധമായും പഠനാവശ്യങ്ങള്‍ക്കും ജോലി ആവശ്യങ്ങള്‍ക്കുമുള്ള തിരിച്ചറിയല്‍ രേഖയായി ഈ ലൈസന്‍സ് കാര്‍ഡുകള്‍ ഉപയോഗിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News