‘അതിര്‍ത്തിയില്‍ ഇനി കാര്യങ്ങള്‍ തേനീച്ചകള്‍ നോക്കും’! ബിഎസ്എഫിന്റെ കിടിലന്‍ തന്ത്രം

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. രാജ്യസുരക്ഷയ്‌ക്കൊപ്പം സാധാരണകാര്‍ക്ക് ജീവിതമാര്‍ഗം കൂടിയാവുകയാണ് ബിഎസ്എഫിന്റെ പുതിയ തീരുമാനം. പശ്ചിമബംഗാളിലെ ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തേനീച്ചകൂടുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എഫിന്റെ തീരുമാനം. പശു കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയാണ് ഇതിന്റ ലക്ഷ്യം. ഇതിനൊപ്പം എപ്പികള്‍ച്ചര്‍ വഴി സാധാരണകാര്‍ക്ക ഇതൊരു ജീവിതമാര്‍ഗം കൂടിയാവുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത.

ALSO READ: രശ്മികയുടെ ഡീപ്പ്‌ഫേക്ക് വീഡിയോ വൈറല്‍! പ്രതികരണവുമായി ബിഗ് ബി

പദ്ധതിയുടെ ആദ്യഘട്ടം ബിഎസ്എഫിന്റെ 32ാമത് ബറ്റാലിയന്‍ നാദിയ ജില്ലയിലെ അതിര്‍ത്തികളിലാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ബിഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയും ബംഗ്ലാദേശും ഏകദേശം 4096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു. ഇതില്‍ 2217 കിലോമീറ്റര്‍ അതിര്‍ത്തി പശ്ചിമബംഗാളുമായാണ് ബംഗ്ലാദേശ് പങ്കിടുന്നത്. ആയുഷ് മന്ത്രാലയത്തെയാണ് ഇതിനായി ബിഎസ്എഫ് സമീപിച്ചത്.

ALSO READ: ‘ദില്ലിയിലെ വായുമലിനീകരണത്തിന് കാരണം ഹരിയാന’; വിമര്‍ശനം

‘സ്മാര്‍ട്ട് ഫെന്‍സ്’ നിര്‍മിക്കാന്‍ വിദഗ്ദരെ ഉള്‍പ്പെടെ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ചെയ്തു നല്‍കിയതും ആയുഷ് മന്ത്രാലയമാണ്. കേന്ദ്രത്തിന്റെ വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന്റെ ഭാഗമായാണീ പദ്ധതി. ആയുഷ് മന്ത്രാലയം അനുവദിച്ച പൂവിടുന്ന മരുന്നു ചെടികള്‍ തേനീച്ച കൂടുകള്‍ സ്ഥാപിക്കുന്നതിന് സമീപമായി വെ്ച്ചുപിടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News