സ്മാർട്ട് വാച്ച് അത്ര ‘സ്മാർട്ട്’ അല്ല; ആരോഗ്യം അപകടത്തിലായേക്കാം!

ഇന്നത്തെ കാലത്ത് സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പല ബ്രാൻഡുകളിൽ ഇറങ്ങുന്ന സ്മാർട്ട് വാച്ചുകൾ ഒരുപാട് ഫീച്ചറുകൾ ഉപഭാക്താക്കൾക്ക് നൽകുന്നുണ്ട്. ഉറക്കം, വ്യായാമം, ഹൃദയമിടിപ്പ്, ബി പി, സ്റ്റെപ് കൌണ്ട്, ഓക്സിജൻ ലെവൽ അങ്ങനെ നീളും ഫീച്ചറുകൾ. പ്രായഭേദമന്യേ ഈ സ്മാർട്ട് വാച്ചിൽ ആകൃഷ്ടരായി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ആളുകൾ ഇത് അറിയാതെ പോകരുത്. സ്മാർട്ട് വാച്ചിന്റെ ഉപയോഗം ആളുകളിൽ ആരോഗ്യപരമായി ദോഷം ചെയ്യുന്നുണ്ടെന്ന് പഠന റിപ്പോർട്ട്.

Also read:കൊളസ്‌ട്രോളും അമിതവണ്ണവുമാണോ വില്ലന്‍ ? രാവിലെ വെറും വയറ്റില്‍ ഇളംചൂടുള്ള മഞ്ഞള്‍പ്പൊടി വെള്ളം ഇങ്ങനെ കുടിച്ചുനോക്കൂ

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് സ്മാർട്ട് വാച്ചുകൾ കാണിക്കുന്ന ആരോഗ്യപരമായ ഡാറ്റകൾ തെറ്റാണെന്നാണ്. അതായത് സ്മാർട്ട് വാച്ചുകളിൽ കാണിക്കുന്ന ഉറക്കം, വ്യായാമം, ഹൃദയമിടിപ്പ്, ബി പി, സ്റ്റെപ് കൌണ്ട്, ഓക്സിജൻ ലെവൽ എന്നിങ്ങനെ കാണിക്കുന്ന എല്ലാ ഡാറ്റകളും തെറ്റാണ്.

Also read:ഉലുവ വെള്ളം കൊളസ്‌ട്രോളും ഷുഗറും കുറയ്ക്കുമോ?

സ്മാർട്ട് വാച്ചുകളിൽ കാണിക്കുന്ന ഹൃദയമിടിപ്പ് നില മൂന്ന് ശതമാനത്തോളം തെറ്റായാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കലോറി റേറ്റുകൾ കാണിക്കുന്നതിലും വലിയ വ്യത്യാസം ഉണ്ട്. 15 മുതൽ 21 ശതമാനം വരെയാണ് വ്യത്യാസം.ഇത്തരം വാച്ചുകളുടെ സഹായത്തോടെ ഉറക്കം അളക്കുന്നതിലും ഉണ്ട് 10 ശതമാനത്തോളം പിഴവ്. അത്കൊണ്ട് തന്നെ സ്മാർട്ട് വാച്ചുകൾ പൂർണമായും വിശ്വസിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News