നിങ്ങള്‍ വര്‍ഷങ്ങളായി ഒരേ ഫോണ്‍ ഉപയോഗിക്കുന്നത് കാരണം സ്ലോ ആയെങ്കില്‍ വിഷമിക്കേണ്ടതില്ല. ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ സ്ലോ ആകും. അല്ലെങ്കിൽ ബാറ്ററി ഡ്രെയിന്‍ പോലുള്ള പ്രശ്നങ്ങള്‍ വരാന്‍ തുടങ്ങും. എന്നാല്‍, ചില പൊടിക്കൈകളിലൂടെ ഈ പ്രശ്നം എളുപ്പത്തില്‍ മറികടക്കാം.
Read Also: 15000 രൂപ കയ്യിലുണ്ടോ? ഇതൊക്കെയാണ് നിങ്ങൾക്ക് എടുക്കാൻ പറ്റിയ ബെസ്റ്റ് ഫോണുകൾ
ഒച്ചിന്റെ വേഗത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങള്‍ ഇക്കാര്യം ചെയ്താൽ മതി.
സ്റ്റോറേജ് മായ്ക്കുക: ഫോണിന്റെ വേഗത കുറവായാല്‍, ആദ്യം നിങ്ങള്‍ ഫോണിന്റെ സ്റ്റോറേജ് നിറഞ്ഞോ ഇല്ലയോ എന്ന് പരിശോധിക്കണം. ഫുള്‍ സ്റ്റോറേജ് ഉള്ളതിനാല്‍ ഫോണ്‍ ഹാങ് ചെയ്യാന്‍ തുടങ്ങുകയും സ്പീഡ് കുറയുകയും ചെയ്യും. ഈ പ്രശ്നം മറികടക്കാന്‍, ഉപയോഗശൂന്യമായ ഫോട്ടോകള്‍, വീഡിയോകള്‍, ആപ്പുകള്‍ എന്നിവ പോലുള്ളവ ഇല്ലാതാക്കുക.
കാഷെ മെമ്മറി മായ്ക്കുക: ഫോണിന്റെ കാഷെ മെമ്മറി പതിവായി മായ്ക്കുക, അതുവഴി ഫോണ്‍ വേഗത്തില്‍ പ്രവര്‍ത്തിക്കും. ബ്രൗസറിന്റെയും ആപ്പുകളുടെയും കാഷെ ഫയലുകളും കുക്കികളും കൃത്യസമയത്ത് നിങ്ങള്‍ മായ്ച്ചില്ലെങ്കില്‍ ഫോണ്‍ സ്ലോ ആയേക്കാം.
വൈറസ് സ്‌കാന്‍ ചെയ്യുക: അജ്ഞാത സൈറ്റില്‍ നിന്നോ ഏതെങ്കിലും ആപ്പില്‍ നിന്നോ എപികെ വഴി ഏതെങ്കിലും ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഫോണില്‍ വൈറസ് ഉണ്ടോ ഇല്ലയോ എന്ന് ആന്റിവൈറസിന്റെ സഹായത്തോടെ പരിശോധിക്കുക. വൈറസ് കാരണം ഫോണ്‍ വേഗത കുറയും. അങ്ങനെയാണെങ്കില്‍, ആന്റിവൈറസിന്റെ സഹായത്തോടെ വൈറസ് നീക്കം ചെയ്യുക.
സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യുക: ഫോണ്‍ മന്ദഗതിയിലാണെങ്കില്‍, സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റും കാരണമായിരിക്കാം. ഫോണ്‍ സെറ്റിങ്സിൽ പോയി ഫോണിന് എന്തെങ്കിലും അപ്ഡേറ്റ് പെന്‍ഡിങ് ഉണ്ടോയെന്ന് പരിശോധിക്കുക. അങ്ങനെയാണെങ്കില്‍ ഉടനെ ഫോണ്‍ അപ്ഡേറ്റ് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here