സ്മാർട്ട്ഫോണിൽ സ്റ്റോറേജ് ഫുൾ ആണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ…

storage

സ്മാർട്ട്ഫോൺ വാങ്ങാനൊരുങ്ങുമ്പോൾ ഏവരും ശ്രദ്ധ ചെലുത്തുന്ന ഒരു ഫീച്ചറാണ് ഫോണിന്റെ സ്റ്റോറേജ് സ്പേസ്. വിവിധ സ്റ്റോറേജ് സ്പേസ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. എങ്കിലും മിഡ് റേഞ്ച് സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് പലപ്പോഴും സ്റ്റോറേജ് സ്പേസ് ഫുള്ളാകുന്ന സാഹചര്യം തലവേദനയാകാറുണ്ട്. ഇത്തരം സഹചര്യങ്ങളിൽ ഫോണിന്റെ പ്രവർത്തനം അടക്കം തടസ്സപ്പെടും. ഇത് പരിഹരിക്കാൻ ചിലപ്പോൾ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും, വിഡിയോകളും മറ്റ് ഫയലുകളൂം ഡിലീറ്റ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളും ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ, ഏറ്റവും പ്രധാനപെട്ട ഡാറ്റകൾ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യരുത്. പകരം ചില പൊടിക്കൈകൾ പരീക്ഷിച്ച് നോക്കണം. അവ ഏതൊക്കെയെന്ന് വിശദമായി നോക്കാം.

ഉപയോഗിക്കാത്ത ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യുക

ഫോൺ പർച്ചേസ് ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിൽ നിരവധി ആപ്പുകൾ ഉണ്ടാകും. ഇതിന് പുറമെ വീണ്ടും മറ്റ് ചില ആപ്പുകൾ നാം ഇൻസ്റ്റാൾ ചെയ്യും. എന്നാൽ പിന്നീട് ഇവ ഉപയോഗ ശൂന്യമായിരിക്കും. ആദ്യമൊക്കെ വലിയ ആവേശത്തോടെ ഉപയോഗിക്കുന്ന പല ആപ്പുകളും നാം പിന്നീട് തിരിഞ്ഞു നോക്കാറുപോലുമില്ല. അത്തരം ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യുക. ഇത് സ്റ്റോറേജ് സ്പേസ് വർധിപ്പിക്കാൻ സഹായിക്കും.

ആപ്പ് കാഷെ ക്ലിയർ ചെയ്യുക

ആപ്പുകളിൽ നിന്നുള്ള കാഷെകളും സ്റ്റോറേജ് വലിയ രീതിയിൽ ഉപയോഗിക്കും. ആപ്പുകളിൽ നിന്നുള്ള ഇത്തരം കാഷെകൾ ക്ലിയർ ചെയ്യണം. ഫോണിന്റെ സെറ്റിംഗ്സ് ആപ്പിൽ ഇതിനുള്ള ഓപ്‌ഷൻ ഉണ്ടാകും

ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോകളും വിഡിയോകളും മാത്രം സേവ് ചെയ്യുക

വാരിവലിച്ച് ഫോട്ടോയും വിഡിയോകളും എടുത്ത് ഗാലറി നിറക്കുന്ന പലരുമുണ്ട്. ഇതും സ്റ്റോറേജ് സ്പേസിനെ കാര്യമായി ബാധിക്കും. എച്ച്ഡി ഫോട്ടോകളും വീഡിയോകളും സ്റ്റോറേജ് വലിയ രീതിയിൽ ഉപയോഗിക്കും. ഇതിൽ പലതും പ്രധാനപ്പെട്ടവ ആയതിനാൽ ഡിലീറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടാകും.അതിനാൽ അത്തരം ഫോട്ടോകളും വിഡിയോകളും ക്ലൗഡ് സ്റ്റേറേജിലേക്കോ ഒരു എക്സ്റ്റേർണൽ ഡ്രൈവിലേക്കോ മാറ്റുന്നത് നല്ലതായിരിക്കും. ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകൾ, ആവശ്യമില്ലാത്ത ഫോട്ടോകളും വീഡിയോകളും ഡിലീറ്റും ചെയ്യണം.

ക്ലൗഡ് സർവീസുകൾ പരമാവധി ഉപയോഗിക്കുക

ഫോണിനുള്ള ഫോട്ടോകൾ, വിഡിയോകൾ, പ്രധാനപ്പെട്ട ഡാറ്റകൾ എന്നിവ ക്ലൗഡ് സ്പേസിലേക്ക് സേവ് ചെയ്യണം. പ്രധാനപ്പെട്ട ഡാറ്റകൾ നിരന്തരം ബാക്ക് അപ്പ് ചെയ്യണം. ശേഷം അവ ഫോണിലുള്ള ഫോൾഡറിൽ നിന്നും ഡിലീറ്റ് ചെയ്തുകൊണ്ട് സ്റ്റോറേജ് വർദ്ധിപ്പിക്കാം

ഫോൺ ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യണം

ഫോൺ ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യേണ്ടത് വളരെ ആവശ്യമാണ്. നമുക്ക് കാണാൻ കഴിയാത്ത ടെമ്പററി ഫയലുകളും കാഷെകളുംനീക്കം ചെയ്യാൻ ഇത് സഹായിക്കും. ഇതിനൊപ്പം ഫോൺ റിഫ്രഷ് ആക്കപ്പെടുകയും ചെയ്യും. ഇതിനൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലേക്ക് മാറാനും ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News