35000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളിലിരുന്ന് യാത്രക്കാരൻ്റെ പുകവലി; ഉള്ളിൽ പുക നിറഞ്ഞതോടെ എമർജൻസി ലാൻഡിങ് നടത്തി വിമാനം

35000 അടി ഉയരത്തിൽ വിമാനം പറക്കുന്നതിനിടെ ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളിൽ നിന്നും പുക. പരിശോധനയിൽ യാത്രക്കാരിലൊരാൾ ക്യാബിനുള്ളിൽ പുകവലിച്ചതായി കണ്ടെത്തി. രൂക്ഷഗന്ധം ക്യാബിനുള്ളിൽ പടർന്നതോടെ 108 ഓളം യാത്രക്കാരുമായി എമർജൻസി ലാൻഡിങ് നടത്തി വിമാനം. അമേരിക്കയിലെ ഒകലഹോമയിലാണ് സംഭവം. ടെക്സാസിലേക്കു പറന്ന അമേരിക്കൻ എയർലൈനിൻ്റെ 1733 വിമാനമാണ് യാത്ര തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. മിൽവാക്കി മിച്ചൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നായിരുന്നു വിമാനം പറന്നുയർന്നത്.

ALSO READ: 30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ചു; നടന്‍ യോഗരാജ് ഭട്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

തുടർന്ന് 35000 അടി ഉയരത്തിൽ വിമാനം എത്തിയപ്പോഴാണ് ഫസ്റ്റ് ക്ലാസ് യാത്രക്കാരൻ്റെ പുകവലി വിമാനത്തിനുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുമതിയില്ലെന്നിരിക്കെയായിരുന്നു യാത്രക്കാരൻ്റെ നടപടി. സംഭവം ശ്രദ്ധയിൽപ്പെട്ട എയർഹോസ്റ്റസുമാർ ഉടൻ ഇതു ചോദ്യം ചെയ്തെങ്കിലും യാത്രക്കാരൻ എയർഹോസ്റ്റസിനോട് തട്ടിക്കയറുകയായിരുന്നു. കൂടാതെ ഇയാൾ വിമാനത്തിലെ യാത്രക്കാരേയും ശല്യപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഇതോടെ വിമാനം വഴിതിരിച്ചു വിട്ട് എമർജൻസി ലാൻഡിങ് നടത്താൻ വിമാന അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് ഒകലഹോമയിലെ തുൾസ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസ് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസ്; മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഒരു മണിക്കൂറിലേറെ സമയം തുൾസ വിമാനത്താവളത്തിൽ പാർക്ക് ചെയ്തതിന് ശേഷമാണ് വിമാനം പിന്നീട് യാത്ര പുനരാരംഭിച്ചത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും തക്ക സമയത്തെ വിമാന ജീവനക്കാരുടെ ഇടപെടലിനെ അഭിനന്ദിക്കുന്നതായും അമേരിക്കൻ എയർലൈൻ സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News