ഭക്ഷണം കഴിച്ചയുടനെ പുകവലിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, ഇതുകൂടി അറിയുക

പുകവലി ശരീരത്തിനും ആരോഗ്യത്തിനും ഹാനീകരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇതെല്ലാം അറിഞ്ഞുവെച്ചുകൊണ്ട് തന്നെ നമ്മളില്‍ പലരും പുകവലിക്കാറുമുണ്ട്. ചിലര്‍ക്ക് എത്ര ശ്രമിച്ചാലും ആ ദുശ്ശീലത്തില്‍ നിന്നും പൂര്‍ണമായും മുക്തമാകാന്‍ കഴിയില്ല.

ചിലരാകട്ടെ പതിയെ പതിയെ പുകവലി എന്ന ദുശ്ശീലത്തെ ഒഴിവാക്കാറുമുണ്ട്. എന്നാല്‍ നമ്മളില്‍ ചിലരെങ്കിലും ഭക്ഷണം കഴിച്ചയുടനെ പുകവലിയ്ക്കുന്ന ശീലമുള്ളവരാണ്. ഉച്ചയൂണ് കഴിഞ്ഞാലും അത്താഴം കഴിഞ്ഞാലും ചിലര്‍ പുകവലിക്കുന്നത് സ്ഥിരമാണ്.

എന്നാല്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇത്തരത്തില്‍ പുകവലിക്കുമ്പോള്‍ നിക്കോട്ടിന്‍ രക്തത്തില്‍ കലരുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും.

കൂടാതെ ഇത് ആമാശയത്തില്‍ ക്യാന്‍സര്‍, ശ്വാസകോശ അര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നും നിരവധി പഠനങ്ങള്‍ പറയുന്നു. ആഹാരം കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ ആമാശയങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വരാം. ദഹനവ്യവസ്ഥ ശരീരം മുഴുവനായും ബാധിക്കാം. ഈ പുകവലി ശീലം കരളിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News