യുവാക്കളിൽ വ്യാപകമായ പുകവലി; പണി വരുന്നത് ഇങ്ങനെ

യുവാക്കളിലും കൗമാരക്കാരിലും നിലനിൽക്കുന്ന വലിയൊരു പ്രശ്നമാണ് പുകവലി. നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒരു ദുശീലമാണ് പുകവലി. കേരളത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 14 – 18 വരെ വയസിലുള്ള കുട്ടികളിൽ പെൺകുട്ടികൾ ആരും പുകവലിച്ചിട്ടില്ലെങ്കിലും 5.5 ശതമാനം ആൺകുട്ടികളിലേക്ക് പുകവലി വ്യാപിച്ചെന്ന് വ്യക്തമായി. ഈ കുട്ടികളിൽ എല്ലാവരുടെയും കുടുംബത്തിലോ പരിചയത്തിലോ സ്ഥിരം പുകവലിക്കുന്ന വ്യക്തികൾ ഉണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു.

Also Read: ‘നിര്‍ഭയനായ ക്രിക്കറ്ററും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനാക്കാന്‍ പറ്റുന്ന കളിക്കാരനും’, ലോകകപ്പിൽ നിന്ന് സഞ്ജുവിനെ എഴുതിത്തള്ളാൻ കഴിയില്ലെന്ന് സുരേഷ് റെയ്‌ന

ഒരു മനുഷ്യന്റെ ശ്വാസകോശം പൂർണ്ണവളർച്ചയിൽവരുന്നത് 20 വയസ് തികയുമ്പോഴാണ്. തീരെ ചെറുപ്രായത്തിലുള്ള പുകവലി ശ്വാസകോശത്തിന്റെ വളർച്ചയെ തന്നെ മുരടിപ്പിക്കും. ഇത് ഭാവിയിൽ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കാം. ആസ്മ, സിഒപിഡി, ബ്രോംകൈറ്റിസ്, ലങ് ഡിസീസ് എന്നിവ വരാനുള്ള സാധ്യതയും താരതമ്യേന അധികമാണ്. ശ്വാസകോശത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തിനെയും പുകവലി സാരമായി ബാധിക്കും.

Also Read: വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്

ഡോപ്പമിൻ റിവാർഡ് പാത്‌വേ വഴിയാണ് ഒരു വ്യക്തിക്ക് പുകയിലയോട് അടിമത്തമുണ്ടാകുന്നത്. നിക്കോട്ടിന് അടിമപ്പെട്ടവർക്ക് അത് കിട്ടാത്തപക്ഷം വിത്ഡ്രോവൽ സിംപ്റ്റംസ് കാണിക്കാം. ഒരു ഡോക്ടറുടെ സഹായത്തോടെ പുകവലി പൂർണ്ണമായും നിർത്താനും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News