ഹൃദയമിടിപ്പ് തീര്‍ന്നാല്‍ മനുഷ്യനില്ല… നമ്മള്‍ ഓടിയാലും ചാടിയാലും എന്ത് കഠിനാധ്വാനം ചെയ്താലും അതിലും കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരുന്നത് ഹൃദയത്തിനാണ്.. രക്തം നന്നായി പമ്പ് ചെയ്ത് ശരീരത്തിലാകമാനം എത്തിക്കണം. നമുക്ക് വേണ്ടി ഇത്രയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആര്‍ക്കും ഒരു ചിന്തയുമില്ലെന്നതാണ് വാസ്തവം.
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് സിഗരറ്റ് പാക്കറ്റുകളില്‍ എഴുതി വച്ചിട്ടുണ്ട്. ഇത് ഒരു ഓര്‍മപ്പെടുത്തലാണ്.. നാശത്തിലേക്കാണ് നിങ്ങളുടെ പോക്കെന്ന മുന്നറിയിപ്പ് പക്ഷേ.. ദുശീലം ഒഴിവാക്കാന്‍ ഭൂരിഭാഗവും തയ്യാറല്ല. നിക്കോട്ടിന്‍ ഹൃദയത്തെ സാരമായി തന്നെ ബാധിക്കും. അതിനാല്‍ പുകവലിക്കുന്ന ശീലം ഉപേക്ഷിക്കണം.. എന്നിട്ടും കാര്യമുണ്ടോ എന്ന് ചോദിച്ചാല്‍ ആ ‘ട്രോമ’യില്‍ നിന്നും കരകയറാന്‍ ഹൃദയത്തിന് വേണ്ടിവരുന്നത് ഒന്നും രണ്ടുമല്ല… നിരവധി വര്‍ഷങ്ങളാണ്.
പുകവലി ഉണ്ടാക്കുന്ന ആഘാതത്തില്‍ ഹൃദയത്തിനുണ്ടാകുന്ന ആഘാതം അത് വര്‍ഷങ്ങളോളം നിലനില്‍ക്കും. അതില്‍ നിന്നും ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കാലതാമസമുണ്ടാകുമെന്നാണ് കൊറിയയില്‍ നടന്ന പഠനം പറയുന്നു. 53 ലക്ഷത്തോളം ആളുകളില്‍ കൊറിയ യൂണിവേഴ്‌സിറ്റി അന്‍സാന്‍ ആശുപത്രി ഗവേഷകന്‍ സിയുംഗ് യോംഗ് ഷിന്‍ നടത്തിയ പഠനത്തില്‍ ഓരോ വിഭാഗം പുകവലിക്കാരെ കുറിച്ച് പ്രത്യേകം പറയുന്നുണ്ട്.
ALSO READ: ബഹിരാകാശ യാത്രിക സുനിത വില്യംസിൻ്റെ ആരോഗ്യനില തൃപ്തികരം, കാത്തിരുന്ന ആശ്വാസ വാർത്തയേകി നാസ
മിതമായി വലിച്ചു കൊണ്ടിരുന്നവര്‍ പുകവലി ശീലം ഉപേക്ഷിച്ചപ്പോള്‍ അഞ്ച് മുതല്‍ പത്തുവര്‍ഷമെടുത്താണ് ഹൃദയാരോഗ്യം മെച്ചപ്പെട്ടത്. അതേ സമയം കഠിനമായി പുകവലിച്ചവരില്‍ അത് 25 വര്‍ഷമാണ്. ശരാശരി 48 വയസായവരില്‍ നാലുവര്‍ഷത്തോളമാണ് പഠനം നടത്തിയത്. ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. പുകവലി ഉപേക്ഷിച്ചാല്‍ പെട്ടെന്ന് ആരോഗ്യം മെച്ചപ്പെടുമെന്ന ധാരണ തെറ്റാണ്. അതിനാല്‍ പുകവലിക്കുന്ന ശീലമേ തുടങ്ങാതിരിക്കാന്‍ ശ്രമിക്കാം…
ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here