പുകവലി തലച്ചോറിനെ ദോഷകരമായി ബാധിക്കും; പഠന റിപ്പോർട്ട്

പുകവലിക്ക് ദൂഷ്യ ഫലങ്ങൾ ഏറെയാണ്. കരളിനെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനെയും പുകവലി ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്. വാഷിങ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ട് ആണ് ഈക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പഠനത്തിൽ പുകവലിക്കുന്നതിന് അനുസരിച്ച് തലച്ചോർ ചുരുങ്ങുമെന്നാണ് പറയുന്നത്. പ്രായമാകുമ്പോൾ തലച്ചോർ സ്വാഭാവികമായും ചുരുങ്ങും എന്നാൽ പുകവലിക്കുന്നതിലൂടെ ചെറുപ്പത്തിൽ തന്നെ മസ്തിഷ്‌കം ചുരുങ്ങാൻ കാരണമാകും എന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ മറവി രോഗം തുടങ്ങിയ വാർധക്യവുമായി ബന്ധപ്പെട്ട രോഗങ്ങൾ വളരെ ചെറുപ്പത്തിൽ വരാനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

Also read:കോണ്‍ഗ്രസിന്റെ മനസ് ബിജെപിക്കൊപ്പം: മുഖ്യമന്ത്രി

ബയോലജിക്കൽ സൈക്കാട്രി; ഗ്ലോബൽ ഓപ്പൺ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പുകവലിയെ തുടർന്ന് മസ്തിഷ്‌കം ചുരുങ്ങുന്നത് വീണ്ടെടുക്കാൻ കഴിയുന്ന ഒന്നല്ലയെന്നും ​ഗവേഷകർ പറയുന്നു. എത്രയും പെട്ടന്ന് പുകവലി ഉപേക്ഷിക്കുന്നതിലൂടെ കൂടുതൽ മോശാവസ്ഥ ഒഴിവാക്കാം എന്നാണ് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

Also read:ആരോഗ്യപ്രദമായ പുതിന പുലാവ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

ജീനുകളും തലച്ചോറും പുകവലിയും തമ്മിലുള്ള ബന്ധം പഠനത്തിൽ പറയുന്നുണ്ട്. യുകെയിലെ ബയോബാങ്കിൽ നിന്നുള്ള 32,094 ആളുകളുടെ തലച്ചോറിന്റെ അളവ്, പുകവലി ശീലമുള്ളവർ, ജനിതക പുകവലി സാധ്യത എന്നിവയെക്കുറിച്ചുള്ള ഡാറ്റ ടീം മൊത്തത്തിൽ വികലനം ചെയ്തു. ഇതിലൂടെ ഓരോ ജോഡി ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തുകയായിരുന്നു. ഒരു വ്യക്തി പ്രതിദിനം പുകവലിക്കുന്നതിന് അനുസരിച്ച് അയാളുടെ തലച്ചോർ ചുരുങ്ങുന്നതായും പഠനത്തിലൂടെ കണ്ടെത്തിയതായി ​ഗവേഷകർ വ്യക്തമാക്കുന്നു. കൂടാതെ പുകവലി ഉപേക്ഷിക്കുന്നതു കൊണ്ട് തലച്ചോറിന്റെ വലിപ്പം വീണ്ടെടുക്കാൻ ആകില്ലെന്നും ​ഗവേഷകർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News