“രാഹുലും സോറോസും തമ്മിൽ എന്ത് ബന്ധം?” സുനിതാ വിശ്വനാഥിനൊപ്പമുള്ള ചിത്രവും ഉയർത്തിക്കാട്ടി സ്മൃതി ഇറാനി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേരിക്കൻ വ്യവസായി ജോർജ് സോറോസിൽ നിന്ന് ധനസഹായം കൈപ്പറ്റുന്നവരെ അമേരിക്കൻ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി എന്തിന് കണ്ടു എന്നാണ് കേന്ദ്ര മന്ത്രിയുടെ ചോദ്യം.

വിമൻ ഫോർ അഫ്ഗാൻ വിമൻ, സാധന: കോയലിഷൻ ഓഫ് പ്രോഗ്രസീവ് ഹിന്ദുസ് ആൻഡ് ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഉൾപ്പടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ സഹസ്ഥാപകയായ ഇന്ത്യൻ-അമേരിക്കൻ ആക്ടിവിസ്റ്റ് സുനിത വിശ്വനാഥും രാഹുലും കൂടിക്കാഴ്ച നടത്തുന്ന ചിത്രവും മന്ത്രി പ്രദർശിപ്പിച്ചു. സുനിത വിശ്വനാഥിന്റെ സംഘടനകൾക്ക് സോറോസ് ധനസഹായമുണ്ടെന്ന് ബിജെപി മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു.

Also Read: ‘പുതുതലമുറ ആരെ പിന്തുടരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല’; ‘തൊപ്പി’ക്കെതിരെ പാളയം ഇമാം

അമേരിക്കൻ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി സുനിതാ വിശ്വനാഥിനെ കണ്ടത് ശരിയാണോ? ജോർജ് സോറോസ് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഓരോ ഇന്ത്യക്കാരനും വ്യക്തമാകുമ്പോൾ, എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി സോറോസില്‍ നിന്ന് ധനസഹായം കൈപ്പറ്റുന്നവരുമായി ഇടപഴകുന്നത്? എന്നാണ് സ്‌മൃതി ഇറാനി ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്.

2023 ഫെബ്രുവരിയിൽ, മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യവാദിയല്ലെന്നും അദാനിയുമായുള്ള ഇടപാട് ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വാതിൽ തുറക്കുമെന്നും സോറോസ് പറഞ്ഞു. പിന്നാലെ ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സോറോസ് എന്നാണ് ബിജെപിയുടെ ആരോപണം.

രാഹുലിന് സോറോസുമായുള്ള ബന്ധം വ്യക്തമാകുന്നത് ഇതാദ്യമായല്ലെന്നും സ്‌മൃതി ഇറാനി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ‘രാഹുൽ നടത്തിയ കർണ്ണാടകയിലെ ഭാരത് ജോഡോ യാത്രയിൽ പോലും, സോറോസ് ധനസഹായം നൽകുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ആഗോള വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. നോർത്ത് അമേരിക്കയിലെ ഇസ്ലാമിക് സർക്കിളുമായുള്ള ബന്ധമാണ് അങ്ങേയറ്റം വിഷമിപ്പിക്കുന്നത്’. ന്യൂയോർക്കിൽ രാഹുൽ ഗാന്ധിയുമായുള്ള എൻആർഐ ആശയവിനിമയത്തിന്റെ രജിസ്ട്രേഷൻ പ്രക്രിയ എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കുന്ന പബ്ലിക് ഡൊമൈനിലുള്ളവർക്ക് തസീം അൻസാരിയുടെ ബന്ധം കണ്ടെത്താനാകുമെന്നും സ്‌മൃതി ഇറാനി പറഞ്ഞു.

Also Read: ഓൺലൈൻ മാധ്യമങ്ങളിൽ ചിത്രങ്ങളുടെ ഉപയോഗം; ഓരോ വ്യക്തിയുടെയും സ്വകാര്യത പരമ പ്രധാനം; ഹൈക്കോടതി

ഇന്ത്യൻ ജനാധിപത്യ സംവിധാനമാണ് സോറോസിൻ്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി മുമ്പും സ്മൃതി ഇറാനി രംഗത്ത് വന്നിരുന്നു ‘ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ ജോർജ് സോറോസ് എന്ന വ്യക്തിയുടെ കീഴിലുള്ള ഒരു വിദേശ ശക്തി നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തന്റെ പ്രധാന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്ന് സോറോസ് വ്യക്തമാക്കി’. തന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സംവിധാനം ഇന്ത്യയിൽ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും സോറോസ് ശ്രമിക്കുകയാണെന്നും സ്‌മൃതി ഇറാനി ആരോപിച്ചിരുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News