തിരുമ്പി വന്തിട്ടേന്ന് സൊല്ല്; സെഞ്ചുറിത്തിളക്കത്തിൽ പുതിയ റെക്കോർഡുമായി സ്മൃതി മന്ദാന

smriti-mandhana

എന്തൊരു സുന്ദരമായ ഇന്നിങ്സ് ആയിരുന്നത്. ഇടംകൈയൻ ബാറ്റിങിലൂടെ സെഞ്ചുറി നേടി ഇന്ത്യൻ ഷെൽഫിലേക്ക് ഒരു ഏകദിന കിരീടം കൂടി ചേർത്ത സ്മൃതി മന്ദാന ക്രിക്കറ്റ് പ്രേമികളുടെ മനം കവരുകയായിരുന്നു. സെഞ്ചുറി നേട്ടത്തിലൂടെ ഒരു റെക്കോർഡ് കൂടി അവർ മറികടന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന മന്ദാന തൻ്റെ എട്ടാം ഏകദിന സെഞ്ച്വറിയാണ് (122 പന്തിൽ 100) നേടിയത്. ഈ ഫോർമാറ്റിൽ ഇന്ത്യൻ വനിതയുടെ ഏറ്റവും കൂടുതൽ സെഞ്ച്വറിയാണിത്. ഇതോടെ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ മിതാലി രാജിനെ അവർ മറികടന്നു.

Read Also: പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം

ലോക ടി20 ചാമ്പ്യന്മാരായ ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് സ്മൃതി തിളങ്ങിയത്. 232 റൺസ് പിന്തുടർന്ന നീലപ്പട അഞ്ച് ഓവറും നാല് പന്തും ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു. ഓപണിങിൽ 12 റൺസെടുത്ത് ഷഫാലി വർമ നേരത്തേ പുറത്തായെങ്കിലും വിക്കറ്റ് കീപ്പർ യാസ്തിക ഭാട്ടിയയ്‌ക്കൊപ്പം രണ്ടാം വിക്കറ്റിൽ 76 റൺസും നായകൻ ഹർമൻപ്രീത് കൗറിനൊപ്പം മൂന്നാം വിക്കറ്റിൽ 117 റൺസും സ്കോർ ബോർഡിൽ സ്മൃതി മന്ഥാന ചേർക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News