പള്ളിയില്‍ നിന്ന് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി

മലപ്പുറം എടയൂര്‍ മൂന്നാക്കല്‍ പള്ളിയില്‍ നിന്ന് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി. പാലക്കാട് ചെറുകോട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിം ആണ് പിടിയിലായത്. ഇയാളെ പൊലീസിന് കൈമാറി.

READ ALSO:സൂക്ഷിച്ചോ… തീ കൊണ്ടാണ് കളിക്കുന്നത്; വൈറലായി രാജവെമ്പാലയെ കുളിപ്പിക്കുന്ന വീഡിയോ

എടയൂരിലെ പുരാതനമായ മൂന്നാക്കല്‍ ജുമാമസ്ജിദ് വളപ്പില്‍ നിന്ന് ചന്ദനം കടത്താനായിരുന്നു ശ്രമം. രണ്ടാഴ്ച മുമ്പ് പള്ളിവളപ്പില്‍ നിന്ന് ചന്ദനം മോഷണം പോയിരുന്നു. തുടര്‍ന്ന് പള്ളിയിലെ വഖഫ് ബോര്‍ഡ് അംഗത്തെ വിവരമറിയിച്ചു. പരിശോധനയില്‍ വീണ്ടും മരം വെട്ടാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ വിവരമറിയിച്ചു. നാട്ടുകാരായ രണ്ടു പേര്‍ പള്ളിപ്പറമ്പില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു.

READ ALSO:ഇറാനില്‍ ഭൂചലനം; യുഎഇയിലും നേരിയ തോതിൽ പ്രകമ്പനം

അര്‍ദ്ധരാത്രിയോടെ മോഷ്ടാവ് പള്ളിപ്പറമ്പിലെത്തി. ചന്ദനം വെട്ടി ചാക്കിലാക്കി മടങ്ങുമ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. വളാഞ്ചേരി പൊലീസെത്തി പ്രതിയെ കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News