ബിസ്‌ക്കറ്റ് പൊതി അഴിച്ചു നോക്കി കസ്റ്റംസ്; കൈയില്‍ കിട്ടിയത് പാമ്പിനെ

മുംബൈ വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ പാമ്പു ശേഖരം കണ്ടെത്തി. ബാങ്കോക്കില്‍ നിന്നും മുംബൈയിലെത്തിയ യാത്രക്കാരന്റെ ലഗേജില്‍ നിന്നും ലഭിച്ചത് അപൂര്‍വയിനം പെരുമ്പാമ്പ് അടക്കം പതിനൊന്ന് പാമ്പുകളെയാണ്. പെരുമ്പാമ്പിന് പുറമേ കോണ്‍ സ്‌നേക്കിനേയും ലഗേജില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലാണ് സംഭവം. ബിസ്‌കറ്റ്, കേക്ക് പൊതികളിലായാണ് പാമ്പുകളെ കടത്തിയത്. സ്റ്റംസ് ആക്ട് 1962 പ്രകാരം പാമ്പുകളെ പിടിച്ചെടുത്ത കസ്റ്റംസ് യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration