മൂന്ന് കോടി രൂപ വിലമതിക്കുന്ന 1090 കിന്‍റല്‍ കുരുമുളക് കടത്തി, മുംബൈ സ്വദേശിയെ പിടികൂടി വെള്ളമുണ്ട പൊലീസ്

വയനാട് ജില്ലയിൽ നിന്ന് 1090 കിന്റൽ കുരുമുളക് പണം നൽകാതെ കബിളിപ്പിച്ച് കടത്തിയ  മുംബൈ സ്വദേശി മൻസൂർ നൂർ മുഹമ്മദി ഗാനിയെയാണ് (59) വയനാട് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ അംഗരക്ഷകരോടൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

പൊരുന്നനൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്നീ സ്ഥലങ്ങളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളില്‍  നിന്ന് 1090 കിന്‍റല്‍ കുരുമുളക് പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാനി (59) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

ALSO READ: ഛർദിച്ചതിന്‍റെ പേരില്‍ ബസില്‍ നിന്ന് ഇറക്കിവിട്ട വയോധികന്‍ മരിച്ചനിലയില്‍

ജി എസ് ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പരാതി. 2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സമാന കുറ്റകൃത്യങ്ങളിലുൾപെട്ട പ്രതി മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ അംഗ രക്ഷകരോടൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വയനാട് ജില്ലയില്‍ വിവിധയിടങ്ങളിലെ മലഞ്ചരക്ക് കടകളില്‍ നിന്നാണ് കുരുമുളക് കടത്തിയത്. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അംഗരക്ഷകരോടൊപ്പം മുംബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെയാണ്  വെള്ളമുണ്ട പൊലീസ് പിടികൂടിയത്.

ALSO READ: ബ്രിജ് ഭൂഷണിന്റെ അതിക്രമം നരേന്ദ്ര മോദി രണ്ട് വര്‍ഷം മുന്‍പേ അറിഞ്ഞു; നടപടിയുണ്ടാകുമെന്ന ഉറപ്പ് വാക്കില്‍ ഒതുങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News