തൃശൂര്‍ പുത്തൂരില്‍ അംഗനവാടി കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ മറവില്‍ മണ്ണ് കടത്തിയ കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 4 പേര്‍ പ്രതികള്‍. ഫോറസ്റ്റ് ഭൂമിയില്‍ നിന്നും മണ്ണ് കടത്താന്‍ ഉപയോഗിച്ച വാഹനങ്ങളും വനം വകുപ്പ് പിടിച്ചെടുത്തു. മണ്ണ് കുഴിക്കാനും മണല്‍ കടത്താനും ഉപയോഗിച്ച ജെസിബിയും രണ്ട് ടോറസ് ലോറികളുമാണ് മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
READ ALSO:കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട്; ഭാസുരാംഗന്‍ അറസ്റ്റില്‍
പൊളിച്ചു മാറ്റുന്ന അംഗന്‍വാടി കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായി പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പാസ്സിന്റെ മറവിലാണ് ഫോറസ്റ്റ് ഭൂമിയില്‍ നിന്നും മണ്ണു കടത്തിയത്. കരാറുകാരനായ നിലമ്പൂര്‍ മാളിയേക്കല്‍ വീട്ടില്‍ ജോണ്‍സണ്‍, ആമ്പല്ലൂര്‍ സ്വദേശി ജീസന്‍, മാന്ദാമംഗലം സ്വദേശിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ തെങ്ങുനിക്കുന്നതില്‍ വീട്ടില്‍ റെജി, മാന്ദാമംഗലം പുല്ലന്‍ വീട്ടില്‍ പുട്ടു എന്ന സര്‍ജിത്, എന്നിവരാണ് കേസിലെ പ്രതികള്‍. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വല്ലൂര്‍ അംഗനവാടി കെട്ടിടത്തിന്റെ പൊളിച്ചു മാറ്റിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാണ് പഞ്ചായത്ത് സെക്രട്ടറി പാസ് നല്‍കിയിരുന്നത്.
READ ALSO:യൂത്ത് കോണ്‍ഗ്രസ് വ്യാജ വോട്ടര്‍ ഐ ഡി നിര്‍മാണ കേസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here