കയ്പ്പ് കാരണം പലർക്കും ഇഷ്ടമില്ലാത്ത ഒന്നാണ് പാവയ്ക്ക. എന്നാലും പാവയ്ക്ക കൊണ്ട് പലപ്പോഴും തോരനും, മെഴുകുപുരട്ടിയും ഒക്കെ ഉണ്ടാക്കാറുണ്ട്. എന്നാൽ പാവയ്ക്ക കൊണ്ട് ഒരു നാലുമണി പലഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാമോ. അത്തരത്തിൽ ഒന്ന് ഇപ്പോൾ പരീക്ഷിച്ച് നോക്കാം.
ആവശ്യമായ ചേരുവകൾ
പാവയ്ക്ക
ഉപ്പ്
ഇന്തുപ്പ്
നാരങ്ങാ നീര്
മഞ്ഞള്‍ പൊടി
മുളകുപൊടി
ആംചൂര്‍ പൊടി
കോണ്‍സ്റ്റാര്‍ച്ച്
കടലപ്പൊടി
Also Read: കോട്ടയത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
പാകം ചെയ്യുന്ന വിധം
ആദ്യം രണ്ടു പാവയ്ക്ക കുരു കളഞ്ഞ് ചെറുതായി വട്ടത്തില്‍ അരിയുക. ഇതിലേക്ക് 1 ടീസ്പൂണ്‍ ഉപ്പ്, ഒരു നാരങ്ങയുടെ നീര് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് അര മണിക്കൂര്‍ വയ്ക്കുക. അര മണിക്കൂറിനു ശേഷം, പാവയ്ക്ക വെള്ളത്തില്‍ ഇട്ടു കഴുകി എടുക്കുക. ഒരു കോട്ടണ്‍ തുണിക്ക് മേല്‍ ഇത് വിതറിയ ശേഷം നന്നായി വെള്ളം കളഞ്ഞ് തുടച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് ഇട്ട്, ഉപ്പ്, ഇന്തുപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ക്കുക. കൂടാതെ അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, 1 ടീസ്പൂണ്‍ മുളക്പൊടി, 2 ടീസ്പൂണ്‍ ആംചൂര്‍ പൊടി, 1 ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, 1 ടീസ്പൂണ്‍ കടലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.
Also Read: ഏറ്റവും വലിയ ഇലക്ട്രിക്ക് എസ്‌യുവി വരുന്നു; പുത്തന്‍ കണ്‍സെപ്റ്റ് അപ്പ്‌ഡേറ്റഡ്
അടുപ്പത്ത് ഒരു പാന്‍ വച്ച് എണ്ണ ഒഴിക്കുക. ഇതിലേക്ക് പാവയ്ക്കാ കഷ്ണങ്ങള്‍ ഓരോന്നായി വയ്ക്കുക. മുകളില്‍ വീണ്ടും എണ്ണ ഒഴിക്കുക. ഓരോ ഭാഗം വെന്തുവരുമ്പോള്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് മറിച്ചിട്ട് കൊടുക്കുക. വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും മാറ്റി ഒരു പാത്രത്തിലേക്ക് ഇടുക. ഇത് സോസ്, മയനൈസ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here