ജോലിക്കിടയില്‍ ചായയും കടിയും നിര്‍ബന്ധമാണോ? സൂക്ഷിക്കുക, ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം

ജോലി ചെയ്ത് ക്ഷീണിക്കുമ്പോള്‍ ജോലിക്കിടയില്‍ ചായയും ബിസ്‌ക്കറ്റുമൊക്കെ കഴിക്കുന്നത് നമ്മുടെ പതിവാണ്. ഒരു ഗ്ലാസ് ചായയും രണ്ട് ബിസ്‌ക്കറ്റുമൊക്കെ കഴിച്ച് കഴിയുമ്പോള്‍ നമ്മുടെ എനര്‍ജിയൊക്കെ തിരിച്ചുവന്നതായി നമുക്ക് തോന്നാറുമുണ്ട്.

എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല എന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജോലിക്കിടയില്‍ ചായയും കടിയുമെല്ലാം ശീലമാക്കുന്നവര്‍ക്ക് പ്രമേഹം വരാനും പ്രമേഹം കൂടാനുമുള്ള സാധ്യത കൂടുതലാണെന്ന് പഠനനങ്ങള്‍ സൂചിപ്പിക്കുന്നു.

ചായ തീരെ ഒഴിവാക്കണം എന്നല്ല, മറിച്ച് പഞ്ചസാര ഒഴിവാക്കണം. മധുരമുള്ള ചായയെപ്പോലെ അപകടകാരിയാണ് ബിസ്‌കറ്റ് പോലയുള്ള പലഹാരങ്ങള്‍. ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 2100 പേരെ പത്തുമുതല്‍ 15വരെയുള്ള ഗ്രൂപ്പുകളാക്കി തിരിച്ച് ജീവിതശൈലിയിലെ മാറ്റത്തിനുള്ള ചെറിയപരിശീലനത്തിനു പ്രേരിപ്പിച്ചു.

എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയിലായിരുന്നു ഇവരില്‍ മാറ്റമുണ്ടാക്കാനുള്ള ശ്രമം. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ പ്രമേഹത്തിന്റെ അളവ് 549 പേരുടേത് 5.7-ല്‍നിന്നു താഴ്ന്നു. ഭാരം ശരാശരി ഒരുകിലോയും കുടവയര്‍ 1.8 സെന്റിമീറ്ററും(ശരാശരി ഒരു സെന്റീമീറ്റര്‍) കുറഞ്ഞു.

രക്തസമ്മര്‍ദവും താഴ്ന്നതായ പഠനത്തില്‍ കണ്ടെത്തി. ചെറിയരീതിയില്‍ ജീവിതശൈലിയിലെ മാറ്റത്തിലൂടെ വലിയമാറ്റമാണുണ്ടാക്കാന്‍ കഴിഞ്ഞു.

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഡോ. ജീമോന്‍ പന്നിയാമാക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വെളിവാക്കുന്നതാണ് ഇക്കാര്യങ്ങള്‍. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, മദ്രാസ് ഡയബെറ്റിക്‌സ് റിസര്‍ച്ച് ഫൗണ്ടേഷന്‍, ശ്രീചിത്ര എന്നിവരായിരുന്നു പഠനത്തിന്റെ അക്കാദമിക് പാര്‍ട്ണര്‍മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News