ഫിനോയിൽ പ്രയോഗത്തിൽ ബോധം പോയ മൂർഖൻ പാമ്പിന് കൃത്രിമശ്വാസം നൽകി ഡോക്ടർ

കർണാടകയിൽ നാട്ടുകാരുടെ ഫിനോയിൽ പ്രയോഗത്തിൽ ബോധം പോയ മൂർഖൻ പാമ്പിന് കൃത്രിമശ്വാസം നൽകി ജീവൻ രക്ഷിച്ച് ഡോക്ടർ. കര്‍ണാടകയിലെ റായ്‌ചൂര്‍ ജില്ലയിലെ ലിംഗസുഗൂർ താലൂക്കിലെ ഹട്ടി ചിന്നഗനിയുടെ പ്രാന്തപ്രദേശത്തായുള്ള പമനകല്ലൂരിന് സമീപമാണ് സംഭവം. പമനകല്ലൂരിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിനുള്ളിലാണ് മൂർഖനെ കണ്ടത്. പാമ്പിനെ കണ്ട് ഭയന്ന വാഹനമുടമ ആളുകളെ വിളിച്ചുകൂട്ടി. പാമ്പിനെ കാറിനുള്ളിൽ നിന്ന് പുറത്തിറക്കാൻ നാട്ടുകാരിലൊരാൾ കാറിനുള്ളിൽ ഫിനോയിൽ തളിക്കുകയായിരുന്നു.

ALSO READ: ബാലയ്യ ചിത്രത്തിലേക്ക് ദുല്‍ഖറുമോ? റിപ്പോർട്ടുകൾ

ഫിനോയിൽ തളിച്ചതോടെ അബോധാവസ്ഥയിലായ പാമ്പ് മരിച്ചെന്നാണ് നാട്ടുകാർ കരുതിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹാട്ടി ഗോൾഡ് മൈനിങ് കമ്പനി ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. രബീന്ദ്രനാഥ് പാമ്പിനെ കാറിന് പുറത്തേക്കെടുത്തു. പാമ്പിന് ചെറിയ അനക്കമുണ്ടെന്ന് മനസിലാക്കി ഡോക്ടർ ഒരു പൈപ് സംഘടിപ്പിച്ചു പാമ്പിന്റെ വായിൽ തിരുകി ശ്വാസം നല്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ALSO READ: ‘തൂത്തുവാരി’ കണ്ണൂർ സ്‌ക്വാഡ്; ഒടിടിയിലെത്തിയിട്ടും ജനം ഇടിച്ചുകയറി തീയറ്ററുകൾ

ഉടനെത്തന്നെ പാമ്പിനെ ഓക്സിജൻ സൗകര്യമുള്ള ഒരു ആശുപത്രിയിലെത്തിച്ചു കൃത്രിമശ്വാസം നൽകുകയായിരുന്നു. ചലനശേഷി തിരിച്ചുകിട്ടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജലദുർഗ വനത്തിലേക്ക് തുറന്നുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here