ഗുരുവായൂർ മധുര എക്സ്പ്രസിൽ യാത്രികന് പാമ്പുകടിയേതായി സംശയം

ഗുരുവായൂർ മധുര എക്സ്പ്രസിൽ യാത്രികന് പാമ്പുകടിയേതായി സംശയം. ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മധുര ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് (ട്രെയിൻ നമ്പർ – 16328) സംഭവം. ആറാമത്തെ ബോഗിയിൽ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരനെയാണ് പാമ്പ് കടിച്ചത്. പാമ്പുകടിയേറ്റെന്നാണ് യാത്രക്കാരൻ പറഞ്ഞതെങ്കിലും ഏലിയാവും എന്നാണ് റെയിൽവേ പറയുന്നത്.

Also Read: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി എയര്‍ ഇന്ത്യ

ഏറ്റുമാനൂർ സ്റ്റേഷനിൽ തീവണ്ടി നിർത്തി ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിലേക്ക് യുവാവിനെ മാറ്റിയത്. 10 മിനുട്ടോളാം ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇതിനായി പിടിച്ചിട്ടിരുന്നു. തമിഴ്നാട് സ്വദേശിയായ യുവാവിനാണ് പാമ്പുകടിയേറ്റതെന്നാണ് പ്രാർഥമിക നിഗമനം. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ ആളപായമില്ല.

Also Read: ചിന്ത ജെറോമിനെ കോൺഗ്രസ് പ്രവർത്തകർ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതിഷേധവുമായി സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News