പാമ്പിനെ പിടികൂടി കുളിപ്പിക്കുന്നതിനിടെ അന്ത്യം; സജു രാജിന്റെ മരണത്തിന്റെ ഞെട്ടലിൽ നാട്ടുകാർ

പാമ്പു കടിയേറ്റ സജു രാജന്റെ മരണത്തിന്റെ ആഘാതത്തിൽ നാട്ടുകാർ. ഏരൂർ, അ‍ഞ്ചൽ പ്രദേശങ്ങളിൽ ഉണ്ടാകുന്ന പാമ്പു ശല്യത്തിൽ നാട്ടുകാർ ആശ്രയം തേടിയിരുന്നത് സജു രാജനെയായിരുന്നു. എന്നാൽ ഏരൂർ തെക്കേവയൽ കോളനിക്കു സമീപം ഗൃഹനാഥന്റെ ജീവനെടുത്ത സംഭവത്തെ തുടർന്ന് പാമ്പുപിടിക്കാനായി വന്നതായിരുന്നു സജു.

അവിടെ പാമ്പുകളെ കണ്ടെത്തുന്നതിനായി കാടു വെട്ടിത്തെളിച്ചപ്പോൾ മൂർഖൻ പാമ്പിനെ കണ്ടെത്തി. അതിനെ പിടികൂടുകയും ചെയ്തു. എന്നാൽ സജുവിന്റെ പാമ്പു പിടിത്ത രീതി അനുസരിച്ച് പതിവുപോലെ ഇതിനെ കുളിപ്പിക്കുകയും ചെയ്തെന്നു നാട്ടുകാർ പറയുന്നു. ഇതിനിടെ കടിയേൽക്കുകയായിരുന്നു. ഒട്ടേറെ വിഷപ്പാമ്പുകളെ പിടിച്ച സജുവിന്റെ ഈ അന്ത്യം നാട്ടുകാർക്ക് ഞെട്ടലായി.

also read: കല്യാണം കഴിഞ്ഞ് പത്താം ദിവസം; വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു

എന്നാൽ കടിയേറ്റിട്ടും ഭയപ്പെടാതെ സജു വാഹനത്തിൽ കയറുകയും ചെയ്തു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നില വഷളാകുകയും കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. കടിച്ച പാമ്പിനെ ഇതിനിടെ വനപാലകർ ഏറ്റെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാജുവിന്റെ കുടുംബം ഭാര്യ, 2 പെൺകുട്ടികൾ എന്നിവരടങ്ങുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News