ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് യുവതിക്ക് പാമ്പുകടിയേറ്റ സംഭവം സംശയം; പാടുകൾ ഒന്നും ഇതുവരെ കണ്ടെത്തിയില്ല: ആരോഗ്യവകുപ്പ് ഡയറക്ടർ

പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ സംശയമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീന. പാമ്പുകടിയേറ്റ പാടുകൾ ഒന്നും ഇതുവരെ കണ്ടെത്തിയില്ല,ബന്ധപ്പെട്ടവരോട് റിപ്പോർട്ട് ചോദിച്ചിട്ടുണ്ട് എന്നും ഡോക്ടർ വ്യക്തമാക്കി.

ALSO READ: തൃശൂരിലെ സംസ്ഥാന പാതകളെല്ലാം നമ്പര്‍ വണ്‍; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇതറിയണം

യുവതിയെ മറ്റൊരിടത്തേക്ക് റെഫർ ചെയ്യാൻ പാടില്ലായിരുന്നു. ഇതിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.റെഫർ ചെയ്തത് കാരണം ഭയപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ആശുപത്രി കെട്ടിടത്തിന് പുറത്തുനിന്നാണ് സംഭവമുണ്ടായത്,എന്നാൽ ചില മാധ്യമങ്ങൾ വാർഡിനകത്ത് നിന്നാണ് സംഭവം ഉണ്ടായെന്നാണ് റിപ്പോർട്ട് ചെയ്യുന്നത് ,ഇത് തെറ്റാണ് എന്നും ഡോക്ടർ വ്യക്തമാക്കി.

സംഭവസ്ഥലത്ത് വച്ചുതന്നെ പാമ്പിനെ ജീവനോടെ പിടികൂടിയിട്ടുണ്ട്. വിഷമില്ലാത്ത പാമ്പ് ആയിരുന്നു.യുവതിയുടെ കുട്ടിക്ക് ഡെങ്കിപ്പനി ആയിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം കുട്ടിയുടെ മൂത്രം പരിശോധിക്കുവാൻ വേണ്ടി കുട്ടിയെ കാലിൽ കിടത്തി മൂത്രമെടുക്കുന്ന സമയത്ത് മൂത്രം തറയിൽ വീഴുകയും അത് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത് .വൃത്തിയാക്കാൻ എടുത്ത ചൂലിലാണ് പാമ്പ് ഉണ്ടായത്.

ALSO READ: ലഹരിക്കെതിരെ കർശന പരിശോധനയും നടപടികളും തുടർന്ന് വയനാട് പൊലീസ്; എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News