കോടതി ഹാളിൽ നിന്നും പാമ്പിനെ പിടികൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് നെയ്യാറ്റിൻകര എം.എ.സി.ടി കോടതി ഹാളിലാണ് ചില അഭിഭാഷകർ പാമ്പിനെ കണ്ടത്. ഉടൻ തന്നെ എം.എ.സി.ടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ സുധീഷ് പള്ളിച്ചൽ എത്തി കോടതി ഹാൾ പരിശോധിച്ചപ്പോഴാണ് അലമാരകൾക്കിടയിൽ നെയ്യാറ്റിൻകര നിന്നും പാമ്പിനെ കണ്ടെത്തിയത്.
തുടർന്ന് ഹൂക്ക് ഉപയോഗിച്ച് 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെ പിടികൂടുകയായിരുന്നു. വർണ്ണപാമ്പ്, പറക്കും പാമ്പ്, നാഗത്താൻ, പുള്ളി പവിഴ പാമ്പ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പാമ്പിന് ചെറിയ തോതിൽ വിഷമുണ്ടെന്നാണ് അറിയുന്നത്. പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് കൈമാറും.
ALSO READ: എം സി റോഡിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here