പട്‌നയില്‍ പ്രദര്‍ശനത്തിനിടെ 15കാരന് പാമ്പ് കടിയേറ്റു; പാമ്പാട്ടിയ്ക്ക് പത്ത് വര്‍ഷം കഠിന തടവ്

പട്‌നയില്‍ പാമ്പുകളുടെ പ്രദര്‍ശനം നടത്തുന്നതിനിടെ ബാലന്‍ പാമ്പ് കടിയേറ്റ് മരിച്ച കേസില്‍ പാമ്പാട്ടിക്ക് പത്ത് വര്‍ഷം കഠിന തടവ്. ഭാഗല്‍പുര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പാമ്പുകളുടെ പ്രദര്‍ശനം കാണാനെത്തിയ പതിനഞ്ചുകാരന്റെ കഴുത്തില്‍ പാമ്പിനെ ചുറ്റി മകുടിയൂതിയപ്പോഴാണ് കടിയേറ്റത്. 2011 ഓഗസ്റ്റ് 24ന് ഭാഗല്‍പുരിലെ പീര്‍പെയിന്റി ബസാറിലായിരുന്നു കേസിനാസ്പദമായ സംഭവം.

ALSO READ:വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍

പതിനഞ്ച് വയസുണ്ടായിരുന്ന ദിവാകര്‍ കുമാറാണ് ദാരുണ സംഭവത്തിന് ഇരയായത്. ദിവാകറിന്റെ കഴുത്തില്‍ ചുറ്റിയിരുന്ന പാമ്പ് പെട്ടെന്ന് വലതുകയ്യില്‍ കടിക്കുകയായിരുന്നു. ബോധരഹിതനായി നിലത്ത് വീണ ദിവാകറിനെ രക്ഷിക്കാന്‍ പാമ്പാട്ടി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ:നാളെ കെഎസ്ഇബിക്കും അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration