ഗുഹയ്ക്കുള്ളിൽ പ്രീവെഡിങ് ഷൂട്ട്; വിളിക്കാതെ വന്ന അതിഥിയെ കണ്ട് ഞെട്ടി വധൂവരന്മാർ

ഗുഹയ്ക്കുള്ളിൽ പ്രീവെഡിങ് ഷൂട്ട്‌ നടത്തവേ വന്ന പാമ്പിനെ കണ്ട് ഞെട്ടി വധൂവരന്മാർ. ഷൂട്ട് നടക്കുന്നതിനിടയിൽ പാമ്പിനെ കണ്ട് എല്ലാരും പേടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹിതരാവാൻ‌ പോകുന്ന യുവാവും യുവതിയും ഫോട്ടോഷൂട്ടിനെത്തിയ ടീമും എല്ലാം ഗുഹയുടെ അകത്തുണ്ട്. ഷൂട്ട് പുരോഗമിക്കവെയാണ് പാമ്പിനെ കാണുന്നത്.

Also Read: ഇരട്ടിവിലയ്ക്ക് വിമാന ടിക്കറ്റുകൾ; ക്രിസ്തുമസിന് വലഞ്ഞ് നാട്ടുകാർ

സംഘത്തിലെ ഒരാൾ തന്നെയാണ് പാമ്പിനെ കണ്ടത്. അയാൾ മറ്റുള്ളവരോടും വിവരം പറയുന്നുണ്ട്. എന്നാൽ, ബഹളം വയ്ക്കുന്നതിന് പകരം എല്ലാവരും വളരെ കൂളായിട്ടാണ് ആ സാഹചര്യത്തെ നേരിട്ടത്. ആരും ഉപദ്രവിക്കാൻ ശ്രമിക്കാത്തതുകൊണ്ടുതന്നെ പാമ്പ് തനിയെ പോകുന്നതും വിഡിയോയിൽ കാണാം.

Also Read: രാജ്യത്തെ ബാങ്കുകൾക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു

‘പ്രീവെഡ്ഡിം​ഗ് ഷൂട്ട് സന്ദർശിക്കാനെത്തിയ പാമ്പ്, ഷൂട്ടിം​ഗിനിടെ ഉണ്ടായ ഭയപ്പെടുത്തുന്നതും എന്നാൽ രസകരമായതുമായ നിമിഷങ്ങൾ’ എന്ന തലക്കെട്ടോടെ ഫോട്ടോഗ്രാഫറുടെ പേജ് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോക്ക് കമന്റുകളുമായെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News