ബിജെപി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ‘സ്വീകരിച്ചത്’ പാമ്പ്; വീഡിയോ

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ‘സ്വീകരിച്ചത്’ പാര്‍ട്ടി ആസ്ഥാനത്ത് ഒളിച്ചിരുന്ന പാമ്പ്. ബസവരാജ് ബൊമ്മെ പാര്‍ട്ടി ക്യാമ്പിലേക്ക് കടന്നുവരുന്നതിനിടെയാണ് പാര്‍ട്ടി ഓഫിസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പാമ്പ് പുറത്തുവന്നത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബസവരാജ് ബെമ്മെ വരുന്നതിനിടെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പാമ്പ് പുറത്തുവരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് വിട്ടയച്ചു. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

Also Read- മോദി പ്രഭാവം ഏശിയില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News