അൽഫോൻസ് പുത്രന്റെ വീട്ടുമുറ്റത്ത് പാമ്പിൻകൂട്ടം; കണ്ടത് ഓട്ടോ ഡ്രൈവർ

സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ 16 കുഞ്ഞുങ്ങളെ പിടികൂടി. വീടിനു സമീപമുള്ള ജല അതോറിറ്റി ഉപേക്ഷിച്ച 2 പഴയ പൈപ്പുകളുടെ അകത്തും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇവയുടെ മുട്ടകളും അതിനകത്തുണ്ടായിരുന്നു. വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പുകളെ കണ്ടത്. നോക്കിനിൽക്കെ അവ ഗേറ്റിലേക്കും മുറ്റത്തേക്കും കയറി. ഒരു വശം മണ്ണു മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാർ ചില്ലു വച്ച് അടച്ചു സുരക്ഷിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News